അയർലൻഡിലെ എല്ലാ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾക്കായി 96 യൂറോ വീതം ; പദ്ധതി സെപ്റ്റംബർ മുതൽ

അയര്‍ലന്‍ഡിലെ എല്ലാ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി സെപ്തംബര്‍ മുതല്‍ ആരംഭിക്കും. ഓരോ വിദ്യാര്‍ത്ഥിക്കും 96 യൂറോ വീതമാണ് സര്‍ക്കാര്‍ ഇതിനായി അനുവദിക്കുക. പദ്ധതി നടപ്പാക്കാന്‍ 50 മില്യണ്‍ യൂറോ ആണ് വകയിരുത്തിയിരിക്കുന്നത്.

രാജ്യത്തെ 558000 പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി സ്കൂള്‍ബുക്കുകള്‍, കോപ്പി ബുക്കുകള്‍, വര്‍ക്ക് ബുക്കുകള്‍ എന്നിവ നല്‍കുക. പദ്ധതിയുടെ പൂര്‍ണ്ണവിവരങ്ങള്‍ വിദ്യാഭ്യാസ മന്ത്രി Norma Foley ഇന്ന് പ്രഖ്യാപിക്കും.

ബജറ്റ് 2023 ന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെങ്കിലും ഇത് വരും വര്‍ഷങ്ങളിലും തുടരുമെന്നാണ് സൂചന. പോസ്റ്റ് പ്രൈമറി സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്.

ഇതാദ്യമായാണ് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളുടെ ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി രാജ്യത്തെ 100 DEIS പ്രൈമറി സ്കൂളുകളില്‍ ഇതിനുമുന്‍പ് നടപ്പാക്കിയിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 96 യൂറോ എന്ന കണക്കിലേക്ക് ഇങ്ങനെയാണ് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. രാജ്യത്തെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷത്തെ പുസ്തകങ്ങളുടെ ചിലവ് ശരാശരി 110 യൂറോ ആണെന്നായിരുന്നു ചില്‍ഡ്രന്‍സ് ചാരിറ്റിയായ Barnardos കഴിഞ്ഞ വര്ഷം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: