ഗാൽവേ ഇൻഡ്യൻസ് ഇൻഡോർ പ്രീമിയർ ലീഗിൽ വിജയികളായി “ഗാൽവേ ടൈറ്റൻസ്”

ഗാൽവേ ഇന്ത്യൻസ് ക്രിക്കറ്റ്ക്ലബ് സെയിന്റ് മേരീസ് കോളേജ് ഇൻഡോർ കോർട്ടിൽ വയ്ച്ചു നടത്തിയ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ Tuam Tigers
Cricket ക്ലബിനെ ഫൈനലിൽ പരാജയപ്പെടുത്തി “ഗാൽവേ ടൈറ്റൻസ് “ചാമ്പ്യന്മാരായി അയർലണ്ട് ന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുത്ത പതിനെട്ടു ടീമുകൾ പങ്കെടുത്ത രണ്ടു ദിവസമായി നടത്തപ്പെട്ട ക്രിക്കറ്റ് മാമാങ്കത്തിൽ കാണികളായി നിരവധി ക്രിക്കറ്റ് പ്രേമികൾ സന്നിഹിതരായിരുന്നു ,ആവേശകരമായ ഫൈനലിൽ ടൈറ്റൻസ് മുന്നോട്ടു വയ്ച്ച 6 ഓവറിൽ 119 എന്ന സ്കോർ ലക്ഷ്യമാക്കി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടുവും ടൈഗേഴ്‌സിന് 106 റൺസ് എടുക്കാനെ സാധിച്ചുള്ള”

സോഫ്റ്റ് ബോൾ ടൂർണമെന്റിലെ എക്കാലത്തെയും വലിയ ക്യാഷ് അവാർഡായി 1000യൂറോയും എവർറോളിങ് ട്രോഫിയും വിജയികൾക്ക് ലഭിച്ചു റണ്ണേഴ്‌സ് അപ്പിന് 500യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു ,മികച്ച കളിക്കാരനായി ടൈറ്റൻസിൻറ്റെ “വിശാൽ തിരഞ്ഞെടുക്കപ്പെട്ടു

ടൂർണമെന്റിന്റെ പ്രധാന സ്പോന്സർസ് ആയ ഏഷ്യലാൻഡ് ഗാൽവേ ,കറി ആൻഡ് സ്‌പൈസ് ഗാൽവേ മാനേജ്മേൻറ്റ് വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു

Share this news

Leave a Reply

%d bloggers like this: