അയർലൻഡിൽ നിന്നും വാടകയ്‌ക്കെടുത്ത കാറുമായി രാജ്യം വിട്ട നോർവീജിയൻ പൗരന് മൂന്ന് മാസം തടവ്

അയര്‍ലന്‍ഡില്‍ നിന്നും വാടകയ്ക്കെടുത്ത കാറുമായി രാജ്യം വിട്ട നോര്‍വീജിയന്‍ ടെലിക്കോം എഞ്ചിനീയര്‍ക്ക് മൂന്ന് മാസം തടവ്ശിക്ഷ വിധിച്ച് കോടതി. Bjorn Erlend Tveter (41 ) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചതെങ്കിലും കസ്റ്റഡി കാലാവധി കണക്കിലെടുത്ത് ശിക്ഷാകാലാവധി മൂന്ന് മാസമാക്കി കുറയ്ക്കുകയായിരുന്നു. തട്ടിയെടുത്ത കാറുമായി യൂറോപ്പിലുടനീളം സഞ്ചരിച്ച ശേഷം സ്വന്തം രാജ്യമായ നോര്‍വേയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഇയാള്‍ പിടിക്കപ്പെട്ടത്.

വാടക കരാര്‍ ലംഘനത്തിന്റെ പേരിലാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചിരിക്കുന്നത്. നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ മുന്‍പ് ചില മയക്കുമരുന്ന കേസുകളിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. ഹോളണ്ടില്‍ വച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചതിന്റെ പേരില്‍ കാറിന് സ്പീഡിങ് ടിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്നാണ് കാറുമായി ഇയാള്‍ കടന്നുകളഞ്ഞതായുള്ള വിവരം റെന്റല്‍ കമ്പനി അറിയുന്നത്. ജനുവരിയില്‍ സ്പെയിനില്‍ നിന്നും Gibraltar ലേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ പിടിക്കപ്പെടുകയും പിന്നീട് ഇയാളെ അയര്‍ലന്‍ഡിന് കൈമാറുകയും ചെയ്തു. അന്നുമുതല്‍ ഇയാള്‍ കസ്റ്റഡിയിലായിരുന്നു.

അതേസമയം കാര്‍ രണ്ട് മാസം കൂടെ കയ്യില്‍ സൂക്ഷിക്കുന്നതിനും, രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതിനും റെന്റല്‍ കമ്പനിയുടെ അനുവാദം വാങ്ങിയിരുന്നതായാണ് ഇയാളുടെ അഭിഭാഷക കോടതിയില്‍ വാദിച്ചത്. തന്റെ യഥാര്‍ത്ഥ പേരും, ലൈസന്‍സും, മറ്റു വിവരങ്ങളുമാണ് നല്‍കിയതെന്നും, വാടക തുക 1500 യൂറോ. 3500 യൂറോ എന്നിങ്ങനെ രണ്ട് തവണകളായി അടച്ചിരുന്നെന്നും, ശേഷിക്കുന്നത് 1200 യൂറോ മാത്രമാണെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

നിലവില്‍ നോര്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ് ഈ കാറുള്ളത്. 3200 യൂറോ ചിലവില്‍ ഒരു കരാറുകാരന്റെ ഇടപെടലോട് കൂടി കാര്‍ തിരിച്ച് അയര്‍ലന്‍ഡ‍ിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

comments

Share this news

Leave a Reply

%d bloggers like this: