പാസ്സ്പോർട്ടും , ബോർഡിങ് പാസ്സുമില്ലാതെ വിമാനത്തിൽ കയറിയ ആൾ പിടിയിൽ ; ഡബ്ലിൻ വിമാനത്താവളത്തിൽ നടന്നത് ഗുരുതര സുരക്ഷാ വീഴ്ച

പാസ്പോര്‍ട്ടും, ബോര്‍ഡിങ് പാസുമില്ലാതെ വിമാനത്തില്‍ കയറിയ 48 കാരന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍. തിങ്കളാഴ്ച രാത്രിയാണ് വിമാനത്താവളത്തില്‍ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായത്. ഡബ്ലിനില്‍ നിന്നും Birmingham ലേക്കുള്ള Aer Lingus വിമാനത്തിലായിരുന്നു ഇയാള്‍ അനധികൃതമായി കയറിയത്. Abdul Ahmead എന്ന ഇയാള്‍ക്ക് 700 യൂറോ പിഴയായി വിധിച്ചിട്ടുണ്ട്.

വിമാനത്തില്‍ സീറ്റില്‍ ഇരിക്കവേയാണ് ഇയാള്‍ പിടിക്കപ്പെട്ടത്. എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 ലെ സുരക്ഷാ നടപടികളും, ഗേറ്റിലെ സുരക്ഷാ ജീവനക്കാരെയും മറികടന്ന് ഇയാള്‍ എങ്ങനെ വിമാനത്തില്‍ കയറി എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. യു.കെ ന്യൂകാസില്‍ സ്വദേശിയാണ് ഇയാള്‍.

അതിക്രമിച്ച് കയറിയതിനും, ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതുമാണ് ഇയാള്‍ക്കെതിരായ ചാര്‍ജ്ജുകള്‍. ഇന്നലെ രാവിലെയോടെ ഇയാളെ ഡബ്ലിന്‍ സിറ്റി സെന്റര്‍ ക്രിമിനല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ ഹാജരാക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: