നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി

ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിന്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായി നടത്തുന്ന കുരിശിന്റെ വഴി ഇന്ന് (മാർച്ച് 31 വെള്ളിയാഴ്ച) വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിന്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിന്റെ പീഠാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേഹെഡ് മലമുകളിലെ കുരിശിൻചുവട്ടിലേയ്ക്ക് നടക്കുന്ന കുരിശിന്റെ വഴി പ്രാർത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: