ഐ.പി.എൽ പതിനാറാം സീസണിന് ഇന്ന് കൊടിയേറ്റം ; ആദ്യമത്സരം ഗുജറാത്തും ചെന്നൈയും തമ്മിൽ

ഇന്ത്യന്‍ ക്രിക്കറ്റ് പൂരമായ ഐ.പി.എല്‍ ന്റെ പതിനാറാം സീസണിന് ഇന്ന് മുതല്‍ തുടക്കം. ആദ്യമത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.

നാല് തവണ കിരീടം നേടിയ ചെന്നൈ തങ്ങളുടെ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ടൂര്‍ണ്ണമെന്റിനിറങ്ങുമ്പോള്‍, കന്നി സീസണില്‍ തന്നെ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും ഇറങ്ങുന്നത്.

58 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ 74 മത്സരങ്ങളാണ് നടക്കുക. കോവിഡ് കാലത്തിന് ശേഷം ഹോം, എവേ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കുന്നു എന്ന പ്രത്യേകതയും ഐ.പി.എല്‍ പതിനാറാം സീസണിനുണ്ട്. 12 നഗരങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

comments

Share this news

Leave a Reply

%d bloggers like this: