രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം ; IOC UK യുടെ നേതൃത്വത്തിൽ മഞ്ചേസ്റ്ററിൽ പ്രതിഷേധിക്കും

ലോകസഭ അംഗത്വം റദ്ദക്കപ്പെട്ട രാഹുൽ ഗാന്ധിക്ക്‌ ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌ പ്രവർത്തകർ IOC UK യുടെ നേതൃത്വത്തിൽ ഞായറാഴ്ച (02/04/23) ഉച്ചക്ക് 2.30 ന് മഞ്ചേസ്റ്ററിലെ കത്തിഡ്രൽ യാർഡിൽ ഒത്തുകൂടും. മഞ്ചേസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധിജിയുടെ പ്രതിമക്ക് മുന്നിലാണ് തികച്ചും സമാധാനപരമായി പ്രതിഷേധയോഗം നടക്കുന്നത്.

ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ കഴിഞ്ഞ 26 ആം തിയതി സംഘടിപ്പിച്ച ആദ്യ ഘട്ട പ്രതിഷേധ യോഗം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. UK യിലെ മറ്റു പ്രദേശങ്ങളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടമാണ്, മഞ്ചേസ്റ്ററിൽ സംഘടിപ്പിക്കുന്ന പ്രതിഷേധയോഗം എന്ന് IOC UK പ്രസിഡന്റ്‌ കമൽ ദലിവാൽ, കേരള ചാപ്റ്റർ പ്രസിഡന്റ്‌ സുജു കെ ഡാനിയേൽ എന്നിവർ അറിയിച്ചു.

ഏപ്രിൽ 2, ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന UK യിലെ കോൺഗ്രസ്‌ അനുഭാവികൾ എല്ലാവരും കൃത്യം 2.30 ന് മഞ്ചേസ്റ്ററിലെ കത്തീഡ്രൽ യാർഡിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് മുന്നിലെത്തണമെന്നും പരിപാടികൾക്ക് IOC UK ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, ഗുർപ്രീത് എന്നിവർ നേതൃത്വം കൊടുക്കുമെന്ന് IOC വക്താവ് അജിത് മുതയിൽ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:
ബോബിൻ ഫിലിപ്പ് : +44 7799953608

റോമി കുര്യാക്കോസ് : +44 7776646163

സ്ഥലം
Catheedral Yard
(Near Mahatma Gandhi Statue)
Manchester
M3 1SX

Share this news

Leave a Reply

%d bloggers like this: