പന്തെറിഞ്ഞും ബാറ്റ് വീശിയും ഋഷി സുനക്; ഇംഗ്ലണ്ട് താരങ്ങളോടുത്തുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിക്കറ്റ് കളി വൈറൽ

ട്വന്റി-ട്വന്റി ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നല്‍കിയ സ്വീകരണത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. താരങ്ങളോടൊപ്പം തന്റെ ഔദ്യോഗിക വസതിയായ 10 ഡൗണിങ്ങ് സ്ട്രീറ്റിലെ ഗാര്‍ഡനില്‍ ക്രിക്കറ്റ് കളിച്ചാണ് ഇംഗ്ലണ്ടിന്റെ ടി-20 കിരീടനേട്ടം ബ്രിട്ടീഷ് പ്രധാനമന്ത്രി ആഘോഷിച്ചത്.

താരങ്ങളോടൊപ്പം ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങളും, ACE ക്രിക്കറ്റ് പ്രോഗ്രാമ്മിലെ കുട്ടികളും ഗാര്‍ഡന്‍ ക്രിക്കറ്റില്‍ പങ്കാളികളായി. സാം കുറന്‍, ക്രിസ് ജോര്‍ഡന്‍ എന്നിവര്‍ എന്നിവര്‍ ഋഷി സുനകിനായി പന്തെറിഞ്ഞപ്പോള്‍ ജോര്‍ഡന്റെ പന്തിലായിരുന്നു ഋഷി സുനകിന്റെ വിക്കറ്റ് വീണത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ വച്ച് നടന്ന ട്വന്റി-ട്വന്റി ലോകകപ്പിലാണ് ഇംഗ്ലണ്ട് കിരീടം നേടിയത്. ഫൈനലില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടനേട്ടം.

Share this news

Leave a Reply

%d bloggers like this: