അയർലൻഡ് കടന്നുപോയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാർച്ച് മാസത്തിലൂടെയെന്ന് Met Éireann

ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച മാര്‍ച്ച് മാസത്തിലൂടെയാണ് അയര്‍ലന്‍ഡ് കടന്നുപോയതെന്ന് Met Éireann. മാര്‍ച്ച് മാസത്തില്‍ അയര്‍ലന്‍ഡിലുടനീളം ശരാശരി 173.3 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭ്യമായത്. കഴിഞ്ഞ 83 വര്‍ഷത്ത കണക്കുകള്‍ പ്രകാരം മാര്‍ച്ച് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അളവ് മഴയാണ് ഇത്. 2019 മാര്‍ച്ച് മാസത്തില്‍ ലഭ്യമായ മഴയായിരുന്നു ഇതിനുമുന്‍പത്തെ പട്ടികയില്‍ മുന്‍പിലുള്ളത്.

ചരിത്രത്തിലെ ഏറ്റവും വരണ്ട നാലാമത്തെ ഫെബ്രുവരി മാസത്തിന് തൊട്ടടുത്ത മാസം തന്നെയാണ് മഴയുടെ അളവില്‍ വര്‍ദ്ധനവുണ്ടായതെന്ന പ്രത്യേകതയുമുണ്ട്.

അതേസമയം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച നാലാമത്തെ മാര്‍ച്ച് മാസമാണ് കടന്നുപോയതെന്ന് യുകെ കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ മാസം നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആകെ 151.2 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്.

Share this news

Leave a Reply

%d bloggers like this: