ഗാൽവേ സിറ്റി സെന്ററിന് സമീപത്തായി 750 വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ലാന്റ് ഡെവലപ്മെന്റ് ഏജൻസി

ഗാല്‍വേ സിറ്റി സെന്ററിന് സമീപത്തായി 750 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഔദ്യോഗികകമായി അവതരിപ്പിച്ച് ലാന്റ് ‍ഡെവലപ്മെന്റ് ഏജന്‍സി. 7.5 ഹെക്ടര്‍ ഭൂമിയില്‍ 200 മില്യണ്‍ യൂറോ ചിലവിലാണ് വീടുകള്‍ നിര്‍മ്മിക്കുക.

The Sandy Quarter എന്നാണ് പദ്ധതിക്ക് LDA പേരിട്ടിരിക്കുന്ന ഈ പദ്ധതി സിറ്റി സെന്ററിന് ഒരു കീലോ മിറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് നടപ്പാക്കുന്നത്. ലാന്റ് ഡെവലപ്മെന്റ് ഏജന്‍സി ഈയടുത്തായി പുറത്തുവിട്ട ഭവനനിര്‍മ്മാണ യോഗ്യമായ സര്‍ക്കാര്‍ ഭൂമികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് ഇത്. നിലവില്‍ ESB യുടെയും , ഗാല്‍വേ സിറ്റി കൌണ്‍സിലിന്റെയും ഉടമസ്ഥതയിലാണ് ഈ സ്ഥലമുള്ളത്.

അര്‍ബന്‍ പാര്‍ക്കിന് ചുറ്റുമായി ആറ് നിലകളിലായി 650 മുതല്‍ 750 വരെ വീടുകള്‍ പണികഴിപ്പിക്കാനാണ് ലാന്റ് ഡെവലപ്മെന്റ് ഏജന്‍സിയുടെ പദ്ധതി. ഇതിനായി മെയ് 12 വരെ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നടപടികള്‍ നടക്കും.

ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുെട പൂര്‍ണ്ണരൂപം അവതരിപ്പിക്കാന്‍ കഴിയുമെന്ന് ലാന്റ് ഡെവലപ്മെന്റ് ഏജന്‍സി അറിയിച്ചു. പബ്ലിക് കണ്‍സള്‍ട്ടേഷന്‍ നിര്‍ദ്ദേശങ്ങള്‍ കൂടെ പരിഗണിച്ച ശേഷമായിരിക്കും ഇത്.

അയര്‍ലന്‍‍‍ഡിലുടനീളമുള്ള ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ ഭൂമികളില്‍ 67000 ത്തിലധികം വീടുകള്‍ പണിയാന്‍ കഴിയുമെന്ന് ലാന്റ് ഡെവലപ്മെന്റ് ഏജന്‍സി കഴിഞ്ഞ ദിവസം പുറത്തുവിട്ട Report on Relevant Public Land ല്‍‍ പറഞ്ഞിരുന്നു. ഇതില്‍ 10000 വീടുകള്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്നവയാണെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഈ പട്ടിക പ്രകാരം ക്ലാസ്-2 ല്‍ വരുന്ന സ്ഥലമാണ് ഗാല്‍വേയിലേത്.

Share this news

Leave a Reply

%d bloggers like this: