ജോ ബൈഡന്റെ അയർലൻഡ് സന്ദർശനം ; സുരക്ഷ ശക്തമാക്കും , യു. എസ് സുരക്ഷാസംഘം കൊണ്ടുവരുന്നത് 300 അത്യാധുനിക തോക്കുകൾ

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഡബ്ലിനിലും, അദ്ദേഹം സന്ദര്‍ശനം നടത്തുന്ന മറ്റു നഗരങ്ങളിലും സുരക്ഷ ശക്തമാക്കും. 400 പേരടങ്ങുന്ന സുരക്ഷാ സംഘം അയര്‍ലന്‍ഡിലേക്കെത്തുമെന്നാണ് യു.എസ് സുരക്ഷാവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഇവരില്‍ ഭൂരിഭാഗം പേരും ആയുധധാരികളായിരിക്കും.

100 ഗണ്‍ പെര്‍മിറ്റുകള്‍ ഇതിനകം തന്നെ ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസില്‍ നിന്നും യു.എസ് അധികൃതര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ചില സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് തോക്കുകള്‍ വരെ വഹിക്കേണ്ട സാഹചര്യമുള്ളതിനാല്‍ 200 തോക്കുകള്‍ക്ക് കൂടി അനുമതി തേടിയിട്ടുണ്ട്.

Glock 16, Glock 47 എന്നീ തോക്കുകളാണ് പ്രധാനമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാവുക. എന്നാല്‍ പെര്‍മിറ്റ് ഇല്ലാതെ തന്നെ അത്യാധുനിക ഓട്ടോമാറ്റിക് തോക്കുകളും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈവശം വയ്ക്കുമെന്ന് ചില വൃത്തങ്ങളില്‍ നിന്നും വിവരം പുറത്തുവരുന്നുണ്ട്. എന്നാല്‍ പെര്‍മിറ്റ് ഇല്ല എന്നത് അയര്‍ലന്‍ഡ് സര്‍ക്കാരും, ഉദ്യോഗസ്ഥരും കാര്യമാക്കില്ല.

യു.എസില്‍ നിന്നും കൊണ്ടുവരുന്ന ആയുധങ്ങള്‍ ബൈഡന്റെ വാഹനമായ ‘ദി ബീസ്റ്റ്’ എന്നറിയപ്പെടുന്ന ലിമോയിലും, മറ്റ് 40 അകമ്പടി വാഹനങ്ങളിലുമാണ് ഉണ്ടാവുക.

ഇതുകൂടാതെയുള്ള മറ്റു സുരക്ഷാ ക്രമീകരണങ്ങളും അയര്‍ലന്‍ഡില്‍ തുടരുകയാണ്. അദ്ദേഹം സഞ്ചരിക്കുന്ന എല്ലാ വഴികളിലെയും, ഭൂഗര്‍ഭ അഴുക്കുചാലുകളില്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന യു.എസ് സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ നടത്തിവരികയാണ്. ബൈഡന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഴുക്കുചാലുകള്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് അടച്ചിടുകയും ചെയ്യും.

ബൈഡന്റെ വിമാനം സഞ്ചരിക്കുന്ന റൂട്ട് അദ്ദേഹം എത്തുന്ന ദിവസം നോ-ഫ്ലൈ- സോണ്‍ ആയി പ്രഖ്യാപിക്കും. അദ്ദേഹം പാര്‍ലിമെന്റ് സന്ദര്‍ശിക്കുന്ന ദിവസം മറ്റ് രാഷ്ട്രീയനേതാക്കള്‍ക്ക് Leinster House ല്‍ പാര്‍ക്കിങ്ങിനും അനുമതിയുണ്ടാവില്ല.

Share this news

Leave a Reply

%d bloggers like this: