തൊഴിലന്വേഷകരെ സഹായിക്കാൻ ഡബ്ലിനിൽ ഏപ്രിൽ 22 ന് കരിയർ എക്സിബിഷൻ

അയര്‍ലന്‍ഡിലെ തൊഴിലന്വേഷകരെ സഹായിക്കാന്‍ ഏപ്രില്‍ 22 ന് ഡബ്ലിനില്‍ കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. Croke Park ലെ Hogan Suite നടക്കുന്ന കരിയര്‍ എക്സിബഷനില്‍ സി.വി സ്കില്‍സ് വികസിപ്പിക്കുന്നതിനുള്ള പ്രത്യേക സെഷനുകള്‍, വിവിധ തൊഴില്‍ദാതാക്കളെ നേരിട്ട് കാണുവാനുള്ള സൌകര്യം എന്നിവയുണ്ടാവും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് എക്സിബിഷന്‍ നടക്കുക. പ്രവേശനം സൌജന്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലെ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടാന്‍ കഴിയുമെന്നതാണ് എക്സിബിഷന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ തൊഴില്‍മേഖലയിലെ വിവിധ പരിശീലകരെ കാണുവാനും, ഇന്റര്‍വ്യൂ സ്കില്‍സ്, സി.വി സംബന്ധമായ വിഷയങ്ങളില്‍ കൂടുതല്‍ നൈപുണ്യം നേടാനും എക്സിബിഷനിലെ കരിയര്‍ ക്ലിനിക്കിലൂടെ സാധിക്കും. കൂടാതെ ഇഷ്ടജോലി നേടുന്നതിനായി സോഷ്യല്‍ മീഡിയ ഏതുരീതിയില്‍ ഫലപ്രദമായി ഉപയോഗിക്കാം എന്നത് സംബന്ധിച്ച വിഷയങ്ങളിലുള്ള ക്ലാസുകളും പരിപാടിയുടെ ഭാഗമായുണ്ടാവും.

അയര്‍ലന്‍ഡിലെ പ്രമുഖ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ Recruit.ie ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടിക്കറ്റുകള്‍ സൌജന്യമായി ബുക്ക് ചെയ്യാവുന്നതാണ് : ഇവന്റ് ടിക്കറ്റ്

Share this news

Leave a Reply

%d bloggers like this: