ലാൻഡിങ്ങിനിടെ Ryanair വിമാനത്തിന് യന്ത്രത്തകരാർ ; ഡബ്ലിൻ വിമാനത്താവളത്തിൽ പരിഭ്രാന്തി ; നാല് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ലാന്‍ഡിങ്ങിനിടെ Ryanair വിമാനത്തിനുണ്ടായ യന്ത്രത്തകരാര്‍ ഡബ്ലിന്‍ വിമാനത്താവളത്തില്‍ പരിഭ്രാന്ത്രി പരത്തി. ഞായറാഴ്ച വൈകുന്നേരം ലാന്‍ഡ് ചെയ്ത ലിവര്‍പൂള്‍-‍ഡബ്ലിന്‍ Ryanair വിമാനത്തിനായിരുന്നു യന്ത്രത്തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ nose-landing gear കേടാവുകയായിരുന്നു.

വിമാനം തകരാറിലായതിനെത്തുടര്‍ന്ന് ലാന്‍ഡിങ് സമയത്ത് എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി സര്‍വ്വീസുകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എയര്‍പോര്‍ട്ട് ഫയര്‍സര്‍വ്വീസ് സ്ഥലത്തെത്തുകയും, ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെ സാധാരണ രീതിയില്‍ തന്നെ പുറത്തേക്ക് ഇറക്കിയതായും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വക്താവ് പറഞ്ഞു.

ലാന്‍ഡിങ്ങിനിടെ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നാഷണല്‍ ആംബുലന്‍സ് സര്‍വ്വീസില്‍ നിന്നുള്ള ആളുകളും, ഡോക്ടര്‍മാരും യാത്രക്കാരുടെ സേവനത്തിനായി എത്തിച്ചേര്‍ന്നിരുന്നു.

വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി ഹാങ്ങറിലേക്ക് മാറ്റുമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. നാലോളം വിമാനങ്ങളാണ് കഴിഞ്ഞ ദിവസത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാതെ വഴി തിരിച്ചു വിട്ടത്. സൗത്ത് റണ്‍വേ വൈകുന്നേരം മുഴുവന്‍ സമയവും അടച്ചിടുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: