ബൈഡൻ ഇന്നു മടങ്ങും ; പര്യടനത്തിന്റെ അവസാനദിനം മയോയിൽ

നാല് ദിവസത്തെ അയര്‍ലന്‍ഡ് പര്യടനം പൂര്‍ത്തിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. പര്യടനത്തിന്റെ അവസാനദിനമായ ഇന്ന് അദ്ദേഹം മയോയിലാണ് ചിലവഴിക്കുക.

ഉച്ചയോടെ അദ്ദേഹം അയര്‍ലന്‍‍ഡ് വെസ്റ്റ് വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇവിടെ നിന്നും നോക്ക് Marian Shrine ല്‍ സന്ദര്‍ശനം നടത്തുകയും, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയും ചെയ്യും. തുടര്‍ന്ന് അദ്ദേഹം North Mayo Heritage and Genealogical Centre ല്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് പ്രദേശത്തെ ബന്ധുക്കളുമായും അദ്ദേഹം കുടിക്കാഴ്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്.

മയോയില്‍ Ballina യില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം സംസാരിക്കും. യു.എസ് പ്രസിഡന്റ് കുടുംബപരമായി വേരുകളുള്ളതും, വൈകാരികമായി അടുപ്പമുള്ളതുമായ മേഖല കൂടിയാണ് Ballina. 1800 വര്‍ഷ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ ഇവിടെനിന്നുമായിരുന്നു യു.എസി ലേക്ക് കുടിയേറിയത്. രാത്രി 9 മണിയോടെയാണ് അദ്ദേഹം പൊതുജനങ്ങളെ അഭിസംബോധന ചെയ്യുക.

തുടര്‍ന്ന് River Moy യുടെ തീരത്ത് ബൈഡനായി പ്രത്യേക സംഗീതനിശയും ഒരുക്കിയിട്ടുണ്ട്. ഇതിനുശേഷം അദ്ദേഹം അല്‍പസമയം St Muredach’s കത്ത്രീഡലിന്റെ ഉള്‍വശത്ത് ചിലവഴിക്കും. ഇതിനുശേഷം അദ്ദേഹം ഹെലികോപ്ടറില്‍ അയര്‍ ലന്‍ഡ് വെസ്റ്റ് വിമാനത്തവളത്തലേക്കും, അവിടെ നിന്നും എയര്‍ ഫോഴ്സ് 1 വിമാനത്തില്‍ ഡബ്ലിനിലേക്കും , തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യു.എസിലേക്കും തിരിക്കും.

വ്യാഴാഴ്ച ദിവസം ഭൂരിഭാഗം സമയവും ഡബ്ലിനിലായിരുന്നു ജോ ബൈഡന്‍ ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ചരിത്രപരമായ പാര്‍ലിമെന്റ് അഭിസംബോധനയും ഇന്നലെ നടന്നു. ശക്തമായ യു.എസ്-ഐറിഷ് ബന്ധവും, ഇരുരാജ്യങ്ങളും ചേര്‍ന്ന് ചെയ്യാവുന്ന ഭാവികാല സാധ്യതകളുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ മുഖ്യവിഷയം. വലിയ കരഘോഷത്തോടെയായിരുന്നു Leinster House ലേക്ക് ജോ ബൈഡനെ അംഗങ്ങളും, പ്രതിനിധികളും സ്വാഗതം ചെയ്തത്. “Ta me sa bhaile”( I am home ) എന്ന് ഐറിഷ് ഭാഷയില്‍ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

ഇതോടെ ഐറിഷ് പാര്‍ലിമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന നാലാമത്തെ യു.എസ് പ്രസിഡന്റ് ആയി മാറിയിരിക്കുകയാണ് ജോ ബൈഡന്‍. ജോണ്‍ എഫ് കെന്നഡി, റൊണാള്‍ഡ് റീഗന്‍, ബില്‍ ക്ലിന്റണ്‍ എന്നിവരായിരുന്നു ഇതിനുമുന്‍പ് അയര്‍ലന്‍ഡ് പാര്‍ലിമെന്റില്‍ സംസാരിച്ച യു.എസ് പ്രസിഡന്റുമാര്‍.

Share this news

Leave a Reply

%d bloggers like this: