അയർലൻഡിൽ ഡീസൽ കാർ വിൽപനയെ മറികടന്ന് ഇലക്ട്രിക് കാർ വിൽപന

അയര്‍ലന്‍ഡുകാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ആദ്യപാദത്തില്‍ അയര്‍ലന്‍ഡില് ‍വില്‍പന നടന്ന കാറുകളില്‍ 24 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് Society of the Irish Motor Industry യില്‍ നിന്നമുള്ള കണക്കുകള്‍. സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹനങ്ങള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് ഇത്.

ചരിത്രത്തിലാദ്യമായി രാജ്യത്തെ ഇലക്ട്രിക് കാര്‍ വില്‍പന ഡീസല്‍ കാര്‍ വില്‍പനയെ മറികടന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 80000 ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ഐറിഷ് നിരത്തുകളില്‍ ഓടുന്നതായി Sustainable Energy Authority of Ireland (SEAI) ബിസിനസ് സപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് വിഭാഗം മേധാവി Fergus Sharkey പറഞ്ഞു.

നിലവില്‍ Audi, BMW, Fiat, Ford, Honda എന്നിവയുള്‍പ്പെടെ 29 ഓളം ഇലക്ട്രിക് കാര്‍ ഉത്പാദകരാണ് രാജ്യത്തുള്ളത്, കൂടുതല്‍ കമ്പനികള്‍ ഉടന്‍ തന്നെ രംഗത്തേക്ക് വരികയും ചെയ്യും.

കഴിഞ്ഞ വര്‍ഷം 16000 ഇലക്ട്രിക് കാറുകളുടെ വില്‍പനയായിരുന്നു രാജ്യത്ത് നടന്നത്. 2021 നെ അപേക്ഷിച്ച് ഇരട്ടിയോളമായിരുന്നു ഇത്. ഈ വര്‍ഷം ഇതുവരെ വില്‍പനയിലുണ്ടായ വര്‍ദ്ധനവ് പരിഗണിക്കുമ്പോള്‍ 20000 ഇലക്ട്രിക് വാഹനങ്ങളുടെ അധിക വില്‍പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 20000 യൂറോ മുതല്‍ ഒരു ലക്ഷം യൂറോ വരെ വില വരുന്ന കാറുകളാണ് വിപണിയിലുള്ളത്.

സാമ്പത്തിക ലാഭമാണ് ഇലക്ട്രിക് കാറുകള്‍ പരിഗണിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകമെന്ന് Joe Mallon Motors സെയില്‍സ് മാനേജര്‍ Brian Curran അഭിപ്രായപ്പെട്ടു. വൈദ്യുതി വിലയില്‍ വര്‍ദ്ധനവുണ്ടാവുമ്പോഴും, പെട്രോള്‍-ഡീസല്‍ വാഹനങ്ങളേക്കാള്‍ ലാഭകരമാണ് ഇലക്ട്രിക് വാഹനങ്ങളെന്നാണും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: