അയർലണ്ടിൽ ദയാവധം നിയമവിധേയമാക്കണോ? പൊതുജനാഭിപ്രായം തേടൽ ജൂൺ 13 മുതൽ

അയര്‍ലണ്ടില്‍ ദയാവധം (Assisted Dying) നിയമവിധേയമാക്കുന്നത് സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച പുതിയ Joint Oireachtas Committee, വരുന്ന ജൂണ്‍ 13 മുതല്‍ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടിത്തുടങ്ങും. മാസങ്ങളായി നീണ്ട അനിശ്ചിതത്വത്തിന് ശേഷം കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തിലാണ് കമ്മിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ TD-മാര്‍, സെനറ്റര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി. ദയാവധം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യറാക്കുന്നതിന് മുന്നോടിയായി ഒമ്പത് മാസം നീളുന്ന അഭിപ്രായസ്വീകരണമാണ് കമ്മിറ്റി നടത്തുക. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

നിയമപരവും, ധാര്‍മ്മികവുമായ രീതിയില്‍ ഒട്ടനവധി കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പണം നടത്തുക. നിയമമായാല്‍ എത്തരത്തിലാണ് ദയാവധം അയര്‍ലണ്ടില്‍ നടപ്പിലാക്കേണ്ടത് എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കും.

2021-ല്‍ People Before Profit TD-യായ Gino Kenny കൊണ്ടുവന്ന Dying with Dignity Bill ആണ് ഈ കമ്മിറ്റിയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ചത്.

അതേസമയം ദയാവധം നിയമാക്കാന്‍ നിര്‍ദ്ദേശിക്കുന്നത് പോലെ നിയമമാക്കേണ്ടതില്ല എന്ന നിര്‍ദ്ദേശിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് സ്വതന്ത്ര സെനറ്ററും, കമ്മിറ്റി അംഗവുമായ Ronan Mullen പറഞ്ഞു. ദയാവധം നിയമമാക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് കമ്മിറ്റിക്ക് ഉണ്ടായിരുന്നതെന്നാണ് താന്‍ കരുതിയിരുന്നതെന്നും, എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ യോഗത്തില്‍ രണ്ടില്‍ ഏത് തീരുമാനമെടുക്കാനും കമ്മിറ്റിക്ക് സ്വാതന്ത്രമുണ്ടെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു. കമ്മിറ്റി മുന്‍വിധികളൊന്നും ഇല്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒപ്പം Assisted Dying / Assisted Suicide എന്നാവണം ഇതിനെ കമ്മിറ്റി പറയേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. UK House of Commons ഈ തമീപനമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ Assisted Suicide എന്നത് കമ്മിറ്റിയുടെ പ്രവര്‍ത്തനം വീണ്ടും വൈകിപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് TD Gino Kenny പ്രതികരിച്ചു.

Michael Healy Rae ആണ് കമ്മിറ്റി അദ്ധ്യക്ഷന്‍.

Share this news

Leave a Reply

%d bloggers like this: