ബാക്ടീരിയ സാന്നിദ്ധ്യം; അയർലണ്ടിൽ ഏതാനും കാഡ്ബറി ഉൽപ്പന്നങ്ങൾ തിരികെ വിളിക്കുന്നു

listeria monocytogenes സാന്നിദ്ധ്യം സംശയിച്ച് നിരവധി കാഡ്ബറി ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന listeria infection കാരണം പനി, ദഹനപ്രശ്‌നങ്ങള്‍, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാം. ചിലരില്‍ കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Cadbury Crunchie, Cadbury Flake, Cadbury Dairy Milk Buttons chocolate desserts എന്നിവയാണ് തിരികെ വിളിച്ചിരിക്കുന്നത്.

ചില Lidl സ്‌റ്റോറുകളിലാണ് ഇവ വില്‍ക്കുന്നതെന്ന് The Food Safety Authority of Ireland (FSA) പറഞ്ഞു.

തിരികെ വിളിക്കുന്ന പാക്കറ്റുകളില്‍ Crunchie, Flake chocolate desserts എന്നിവയുടെ കാലാവധി തീരുന്നത് മെയ് 17-നും, Dairy Milk Buttons dessert-ന്റേത് മെയ് 18-നുമാണ്.

യു.കെയിലും ഇവ തിരികെയെടുക്കുന്നതായി കാഡ്ബറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായാ Mulelr കമ്പനി അറിയിച്ചിട്ടുണ്ട്. കാഡിബറിയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് കമ്പനി വ്യക്തമാക്കി.

ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗപ്രതിരോധശേഷി കുറവുള്ളവര്‍ എന്നിവരെയാണ് listeria monocytogenes ബാക്ടീരിയ പ്രധാനമായും ബാധിക്കുക.

Share this news

Leave a Reply

%d bloggers like this: