Armagh-യിൽ വംശീയ കുറ്റകൃത്യം നടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ

വംശീയകുറ്റത്യം നടത്തിയെന്ന പേരില്‍ Co Armagh-യില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 34, 37 പ്രായക്കാരായ രണ്ട് പുരുഷന്മാര്‍ക്ക് മേല്‍ മോഷണശ്രമം, ക്രിമിനല്‍ നാശനഷ്ടം ഉണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. പോലീസ് ഇതിനെ വംശീയമായ കുറ്റകൃത്യമായി കണക്കാക്കിയാണ് അന്വേഷണം നടത്തുന്നത്.

Lurgan-ലെ Ashleigh Crescent പ്രദേശത്തെ ഒരു വീട്ടില്‍ ഞായറാഴ്ചയാണ് പ്രതികള്‍ മോഷണം നടത്താന്‍ ശ്രമിക്കുകയും, നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തത്. പ്രദേശത്തെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയും പ്രചരിച്ചു. വംശീയമായ ആക്രമണമായിരുന്നു ഉദ്ദേശ്യമെന്നാണ് കരുതുന്നത്.

വീട് എന്നത് എല്ലാവര്‍ക്കും സുരക്ഷിതമായ ഇടമാണെന്നും, ഈ അനിഷ്ടസംഭവം വളരെ ഗൗരവകരമായാണ് അന്വേഷിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പട്രോളിങ് ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: