പണപ്പെരുപ്പം കഠിനം; പലിശനിരക്ക് വർദ്ധിപ്പിക്കാൻ European Central Bank

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകള്‍ ഉയര്‍ത്താന്‍ European Central Bank. ഇന്ന് തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

ഊര്‍ജ്ജ, ഭക്ഷ്യവില വര്‍ദ്ധിച്ചത് കാരണം കഴിഞ്ഞ വര്‍ഷം European Central Bank പലിശനിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി ആറ് തവണയാണ് ബാങ്ക് ഇത്തരത്തില്‍ പലിശനിരക്ക് വര്‍ദ്ധിപ്പിച്ചത്. അവസാനത്തെ മൂന്ന് തവണ half point ആണ് വര്‍ദ്ധിപ്പിച്ചതെങ്കിലും, ഇത്തവണ quater point വര്‍ദ്ധന ആയേക്കുമെന്ന് ഊഹാപോഹമുണ്ട്. ഇന്ന് 12.15-നാണ് ഔദ്യോഗിക പ്രഖ്യാപനം.

യൂറോ കറന്‍സിയായി ഉപയോഗിക്കുന്ന 20 രാജ്യങ്ങളില്‍ ഏപ്രില്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഉപഭോക്തൃവില 7% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഭക്ഷ്യവില 13.6% വര്‍ദ്ധിച്ചപ്പോള്‍, ഊര്‍ജ്ജവില 2.5% ആണ് കൂടിയത്. അതേസമയം മാര്‍ച്ചില്‍ 15.5% ആയിരുന്ന ഭക്ഷ്യവില, ഏപ്രില്‍ മാസത്തില്‍ 13.6% ആയി കുറഞ്ഞത് തെല്ല് ആശ്വാസമാണ്.

Share this news

Leave a Reply

%d bloggers like this: