യുഎസ് കമ്പനി അയർലണ്ടിലേക്ക്; 1,000 പേർക്ക് ജോലി നൽകും

അയര്‍ലണ്ടില്‍ 1,000 പേര്‍ക്ക് ജോലി നല്‍കാന്‍ യുഎസ് കമ്പനിയായ Dexcom. ഗ്ലൂക്കോസ് മോണിറ്റര്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന Dexcom, തങ്ങളുടെ ആദ്യ യൂറോപ്യന്‍ നിര്‍മ്മാണശാല കൗണ്ടി ഗോള്‍വേയിലെ Atherny-യില്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. IDA അയര്‍ലണ്ടിലൂടെ സര്‍ക്കാര്‍ സഹകരണത്തോടെയാണ് നിര്‍മ്മാണം. അഞ്ച് വര്‍ഷത്തിനിടെ 300 മില്യണ്‍ യൂറോയാണ് ഇവിടെ മുടക്കുക.

നിര്‍മ്മാണ സമയത്ത് 500 പേര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ജോലി ലഭിക്കുമെന്നും, നിര്‍മ്മാണശാല പ്രവര്‍ത്തിച്ചുതുടങ്ങുന്ന മുറയ്ക്ക് 1,000-ഓളം പേര്‍ക്ക് ജോലി നല്‍കുമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഹൈടെക് ഗ്രാജ്വേറ്റ്, ടെക്‌നീഷ്യന്‍ ജോലികളാകും ഇവ.

ഓരോ വര്‍ഷവും മില്യണ്‍ കണക്കിന് ഗ്ലൂക്കോസ് മോണിറ്ററിങ് ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കെല്‍പ്പുള്ള കേന്ദ്രമാണ് Atherny-യില്‍ സ്ഥാപിക്കുന്നത്. വെസ്റ്റ് അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ പദ്ധതികളിലൊന്നാണിതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. നിര്‍മ്മാണകേന്ദ്രവുമായി ബന്ധപ്പെട്ട് മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും പ്രദേശത്ത് വളരാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: