കൗണ്ടി ലാവോയിസിൽ ലഹരിവേട്ട; 230,000 യൂറോയുടെ ഹെറോയിനും കൊക്കെയിനും പിടികൂടി

കൗണ്ടി ലാവോയിസിലെ Portlaoise-ല്‍ രണ്ട് സംഭവങ്ങളിലായി 230,000 യൂറോയുടെ മയക്കുമരുന്നുകളുമായി രണ്ട് പേര്‍ പിടിയില്‍.

ആദ്യ സംഭവത്തില്‍ ലാവോയിസ് ഡ്രഗ് യൂണിറ്റ് നടത്തിയ Operation Tara-യുടെ ഭാഗമായുള്ള പരിശോധനയിലാണ് 30-ലേറെ പ്രായമുള്ളയാളെ 3,920 യൂറോ വിലവരുന്ന ഹെറോയിനുമായി പിടികൂടിയത്. ബുധനാഴ്ച Mountmellick Road-ല്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇതേ ദിവസം തന്നെ പ്രദേശത്തെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡില്‍ 15,680 യൂറോ വിലവരുന്ന ഹെറോയിനും, 880 യൂറോയുടെ കൊക്കെയിനും പിടിച്ചെടുത്തു. കൗമാരക്കാരിയായ പെണ്‍കുട്ടിയെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച നടത്തിയ തുടരന്വേഷണത്തില്‍, Portlaoise-ലെ രണ്ട് വീടുകള്‍ റെയ്ഡ് ചെയ്യുകയും 1.5 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. ഇതിന് 210,000 യൂറോ വിലവരും.

പിടികൂടിയ മയക്കുമരുന്നുകള്‍ ഫോറന്‍സിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: