ഡബ്ലിനിലെ Joe Scally-യെ കാണാതായി ഒരാഴ്ച; പൊതുജന സഹായം തേടി ഗാർഡ

ഡബ്ലിനില്‍ നിന്നും കാണാതായ 81-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ.

Rahenny-യിലെ Tonlegee Road-ല്‍ നിന്നുമാണ് Joe Scally എന്ന 81-കാരനെ മെയ് 3 ബുധനാഴ്ച കാണാതാകുന്നത്.

ഏകദേശം 5 അടി 11 ഇഞ്ച് ഉയരം, ബലിഷ്ഠമായ ശരീരം, ക്ലീന്‍ ഷേവ് ചെയ്ത മുഖം, നരച്ച മുടി, നീല നിറമുള്ള കണ്ണുകള്‍ എന്നിവയാണ് Scally-യുടെ പ്രത്യേകതകള്‍.

വീട്ടില്‍ നിന്നും പോരുമ്പോള്‍ കറുത്ത നിറമുള്ള puffer jacket, ഇരുണ്ട നിറത്തിലുള്ള ട്രൗസേഴ്‌സ് എന്നിവയായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ചെവി കേള്‍ക്കുന്നതിനായുള്ള ഒരു ഉപകരണവും ഇദ്ദേഹം ധരിച്ചിട്ടുണ്ട്.

ഇദ്ദേഹം മെയ് 3-ന് Howth Summit ലക്ഷ്യമാക്കി പോയതായി വിവരമുണ്ട്.

Joe Scally-യെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Coolock Garda Station 01 666 4200
Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: