ലിമറിക്കിൽ വൻ നിക്ഷേപ പദ്ധതിയുമായി യുഎസ് ചിപ്പ് നിർമ്മാണ കമ്പനി; 600 പേർക്ക് ജോലി നൽകും

യുഎസ് ചിപ്പ് നിര്‍മ്മാതാക്കളായ Analog Devices, ലിമറിക്കില്‍ വമ്പന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നു. കമ്പനിയുടെ ലിമറിക്കിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ 630 മില്യണ്‍ യൂറോ ചെലവിട്ടുകൊണ്ടുള്ള വികസനപദ്ധതികളാണ് Analog Devices ചെയ്യുന്നത്.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്ക് ഇവിടുത്തെ ഫാക്ടറിയില്‍ നിന്നും കമ്പനി ചിപ്പുകള്‍ നിര്‍മ്മിച്ച് കയറ്റിയയ്ക്കുന്നുണ്ട്. നിലവിലെ കപ്പാസിറ്റി മൂന്നിരട്ടിയാക്കാനാണ് പദ്ധതി. 45,000 സ്‌ക്വയര്‍ഫീറ്റില്‍ പുതുതായി നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ 600 പേര്‍ക്ക് ജോലിയും നല്‍കും.

ഇന്‍ഡസ്ട്രിയല്‍ റോബോട്ടുകള്‍, 5G ടെലി കമ്മ്യൂണിക്കേഷന്‍സ് ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ചിപ്പുകളാണ് മസാച്യുസെറ്റ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Analog Devices ഉണ്ടാക്കുന്നത്. 1976 മുതല്‍ ലിമറിക്കിലാണ് കമ്പനിയുടെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്.

600 പേര്‍ക്ക് കൂടി ജോലി ലഭിക്കുന്നതോടെ അയര്‍ലണ്ടില്‍ കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 2,000 ആകും. ഇതിന് പുറമെ നിര്‍മ്മാണജോലികളും, അനുബന്ധ തൊഴിലുകളും ലഭ്യമാകും.

കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ യൂറോ ചെലവിട്ട് Analog Devices, നിലവിലെ സെന്റര്‍ നവീകരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: