അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു

അയര്‍ലണ്ടില്‍ പെട്രോള്‍ വില വീണ്ടും കുറഞ്ഞ് ലിറ്ററിന് ശരാശരി 1.57 യൂറോ ആയി. ഏപ്രില്‍ മാസത്തെക്കാള്‍ 1% വിലയാണ് കുറഞ്ഞത്.

ഡീസലിന് 2.6% വില കുറഞ്ഞ് നിലവില്‍ ലിറ്ററിന് 1.47 യൂറോ ആയിട്ടുണ്ട്.

റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തോടെയാണ് അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ധനം അടക്കമുള്ള ഊര്‍ജ്ജങ്ങള്‍ക്ക് വില കുത്തനെ ഉയര്‍ന്നത്.

അതേസമയം നിലവിലെ വിലക്കുറവ് ഏറെക്കാലം നിലനില്‍ക്കില്ല. വില വര്‍ദ്ധിച്ചത് കാരണം സര്‍ക്കാര്‍ എടുത്തുകളഞ്ഞ ഇന്ധന ഡ്യൂട്ടി തുക, ജൂണ്‍ 1 മുതല്‍ വീണ്ടും നിലവില്‍ വരികയാണ്. ഇത് വില വീണ്ടും വര്‍ദ്ധിക്കാന്‍ കാരണമാകും. ഇതോടെ പെട്രോളിന് 6 സെന്റും, ഡീസലിന് 5 സെന്റും വില വര്‍ദ്ധിക്കും.

Share this news

Leave a Reply

%d bloggers like this: