മീത്തിൽ കൗമാരക്കാരനെ കൂട്ടം ചേർന്ന് ആക്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

കൗണ്ടി മീത്തിലെ Navan-ല്‍ 14-കാരനെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ അഞ്ച് കൗമാരക്കാര്‍ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അഞ്ച് പേരെയും കേസൊന്നും ചുമത്താതെ വിട്ടയച്ചു. ആദ്യഘട്ടം എന്ന നിലയില്‍ ഇവരുടെ പേരുവിവരങ്ങളടങ്ങുന്ന ഫയല്‍ തയ്യാറാക്കി Juvenile Diversion Programme-ലേയ്ക്ക് അയയ്ക്കും.

തിങ്കളാഴ്ചയാണ് പ്രകോപനമൊന്നുമില്ലാതെ 14-കാരനെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മുഖത്ത് ഗുരുതരമായി പരിക്കേറ്റ 14-കാരനെ ദ്രോഹഡയിലെ Our Lady of Lourdes Hopsital-ല്‍ എത്തിച്ച് ചികിത്സ നല്‍കി.

ഈ ആക്രമണദൃശ്യങ്ങളുടെ വീഡിയോ പ്രചരിപ്പിക്കരുതെന്ന് ഗാര്‍ഡ, പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ അറസ്റ്റ് ചെയ്‌തേക്കാം.

ആക്രമണത്തെ അപലപിച്ചുകൊണ്ട് മന്ത്രിമാരായ സൈമണ്‍ ഹാരിസ്, നോര്‍മ ഫോളി എന്നിവര്‍ രംഗത്ത് വന്നു. 14-കാരനും, കുടുംബവുമായി സംസാരിച്ച് നടപടിയെടുക്കാനായി ഒരു ഫാമിലി ലെയ്‌സണ്‍ ഓഫിസറെ നിയോഗിച്ചിട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം:
Navan Garda Station at 046 9079930, the Garda Confidential Line on 1800 666 111

Share this news

Leave a Reply

%d bloggers like this: