നിങ്ങളുടെ കാറിൽ ഈ സംവിധാനങ്ങളുണ്ടോ? നാഷണൽ കാർ ടെസ്റ്റിലെ പ്രധാനപ്പെട്ട മൂന്ന് മാറ്റങ്ങൾ അറിയാം

അയര്‍ലണ്ടിലെ National Car Test (NCT) നടത്തുന്ന പരിശോധനയില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരുന്നു. മെയ് 20 മുതല്‍ NCT നടത്തുന്ന പരിശോധനകളില്‍ E-Call സൗകര്യം പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിക്കുക. മാറ്റങ്ങള്‍ ചുവടെ:

OBFM Data

ഇനിമുതല്‍ കാറുകളിലെ On-Board Fuel Consumption Monitoring (OBFCM) വിവരങ്ങള്‍ കൂടി NCT ശേഖരിക്കും. ഈ വിവരങ്ങള്‍ European Commission (EC)-മായി പങ്കുവയ്ക്കുകയും ചെയ്യും. യൂറോപ്പിലെ വാഹന പുക പുറന്തള്ളല്‍ നിയന്ത്രിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്. EU നിയന്ത്രണത്തിനുള്ളില്‍ വരുന്നത്ര കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഓരോ വാഹനവും പുറന്തള്ളുന്നത് എന്ന് ഉറപ്പാക്കാനാണിത്.

2021 ജനുവരി മുതല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങളിലാണ് ഈ പരിശോധന നടത്തുക. താഴെ പറയുന്ന വിവരങ്ങളാണ് ഈ പരിശോധനയുടെ ഭാഗമായി ശേഖരിക്കുക:

  • Manufacturer name
  • Year the vehicle was registered
  • Vehicle Identification Number
  • Total quantity of fuel and/or electric energy consumed
  • Total mileage/distance travelled
  • Additional data fields for off-vehicle charging hybrid electric vehicles may include:
  • Distance travelled (lifetime) in charge of depleting operation with the engine off
  • Distance travelled (lifetime) in charge of depleting operation with engine running
  • Distance travelled (lifetime) in driver-selectable charge-increasing operation (km)
  • Fuel consumed (lifetime) in charge depleting operation (litres)
  • Fuel consumed (lifetime) in driver-selectable charge-increasing operation (litres)
  • Total grid energy into the battery (lifetime)(kWh)

എത്തരത്തിലാണ് ഈ വിവരങ്ങള്‍ ശേഖരിക്കുന്നത്?

കാലികമായി നടത്തുന്ന NCT ഫിറ്റ്‌നസ് ടെസ്റ്റിനൊപ്പം തന്നെയാണ് ഈ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുക. ശേഖരിക്കുന്ന വിവരങ്ങള്‍ NCT സെര്‍വറില്‍ സൂക്ഷിക്കണമെന്ന് ആഗ്രഹമില്ലാത്തവര്‍ക്ക് പേര്, അഡ്രസ്, കാര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ privacy@ncts.ie എന്ന ഇമെയിലില്‍ അയച്ചു നല്‍കിയാല്‍ ഡാറ്റ സ്റ്റോര്‍ ചെയ്യുന്നതല്ല. അതേസമയം ഇത്തവണത്തെ ടെസ്റ്റില്‍ ലഭിക്കുന്ന ഡാറ്റ മാത്രമേ സ്‌റ്റോര്‍ ചെയ്യാതിരിക്കൂ, ഭാവിയിലെ ടെസ്റ്റുകളിലെ ഡാറ്റ സ്‌റ്റോര്‍ ചെയ്യുന്നതായിരിക്കും.

ശേഖരിക്കുന്ന വിവരങ്ങളെല്ലാം സ്വകാര്യമായി സൂക്ഷിക്കുമെന്ന് NCT വ്യക്തമാക്കിയിട്ടുണ്ട്.

E-Call സംവിധാനം

പുതിയ കാറുകളിലെല്ലാം തന്നെ അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള എമര്‍ജന്‍സി കോള്‍ അഥവാ E-Call സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ എയര്‍ബാഗുകള്‍ ഓപ്പണ്‍ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇത് വഴി അധികൃതര്‍ക്ക് കോള്‍ പോകും. അതല്ലാതെ അത്യാവശ്യഘട്ടങ്ങളില്‍ ബട്ടണ്‍ പ്രസ്സ് ചെയ്തും കോള്‍ ചെയ്യാം. കോള്‍ ചെയ്താല്‍ വാഹനത്തിന്റെ ലൊക്കേഷന്‍, ഏത് ഭാഗത്തേയ്ക്കാണ് യാത്ര എന്നീ വിവരങ്ങള്‍ 999 ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്ന തരത്തിലാണ് സംവിധാനം. അടിയന്തര ഘട്ടങ്ങളില്‍ ഇത് വലിയ സഹായമാണ്. ഈ സംവിധാനവും NCT ഇനിമുതല്‍ പരിശോധിക്കും.

വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ E-Call സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇന്‍ഡിക്കേറ്റര്‍/ മെസേജ് വഴി അറിയാന്‍ സാധിക്കും. അഥവാ ഇന്‍ഡിക്കേറ്റര്‍ മിന്നിക്കൊണ്ടിരിക്കുകയാണെങ്കില്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അര്‍ത്ഥം. അങ്ങനെ വന്നാല്‍ വാഹനം NCT ടെസ്റ്റ് പാസാകില്ല. ഈ സാഹചര്യത്തില്‍ ഇത് റിപ്പയര്‍ ചെയ്ത് വീണ്ടും വാഹനം ടെസ്റ്റിന് എത്തിക്കണം.

OBD – Emissions

OBD ടെസ്റ്റ് വഴി താഴെ പറയുന്ന വിവരങ്ങള്‍ ശേഖരിക്കുന്നതാണ്:

  • Vehicle Identification Number (VIN)
  • Odometer Reading
  • Electronic Braking System (EBS) and Anti-lock Braking System (ABS) fault codes

പുക പുറന്തള്ളല്‍, എഞ്ചിന്റെ പെര്‍ഫോമന്‍സ് എന്നിവയാണ് ഇതുവഴി പരിശോധിക്കുന്നത്. ഇതില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടാല്‍ മറ്റ് പരിശോധനകളിലെല്ലാം വാഹനം പാസാണ് എന്ന് കാണിക്കുന്ന ഒരു Advisory Pass ലഭിക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: