അയർലണ്ടിലെ ചില്ലറ വിൽപ്പന 2.8% വർദ്ധിച്ചു; ഭക്ഷണം, പാനീയം വിൽപ്പന കുറഞ്ഞു

അയര്‍ലണ്ടില്‍ ചില്ലറ വില്‍പ്പന (retail sales) ഏപ്രില്‍ മാസത്തില്‍ 2.8% വര്‍ദ്ധിച്ചതായി Central Statistics Office (CSO) . 2022 ഏപ്രിലില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 7.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 0.5% ആണ് വര്‍ദ്ധന.

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 14% വില്‍പ്പന വര്‍ദ്ധിച്ച ബാര്‍ മേഖലയാണ് ഏറ്റവും വലിയ വര്‍ദ്ധന നേടിയത്. വാഹന വില്‍പ്പനയില്‍ 10.3%, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 9.5% എന്നിങ്ങനെയും വര്‍ദ്ധന സംഭവിച്ചു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വമ്പന്‍ കുതിച്ചുചാട്ടമാണ് വാഹന വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2022-ല്‍ ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 18.1% അധിക വില്‍പ്പനയാണ് 2023-ല്‍ ഉണ്ടായിരിക്കുന്നത്. പുസ്തകങ്ങള്‍, പത്രങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 5.9 ശതമാനവും, ഇന്ധന വില്‍പ്പന 5.5 ശതമാനവും വര്‍ദ്ധിച്ചിട്ടുണ്ട.

അതേസമയം ഭക്ഷണം, പാനീയങ്ങള്‍, പുകയില എന്നിവയുടെ വില്‍പ്പനയില്‍ 7.8% കുറവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫര്‍ണ്ണിച്ചര്‍, ലൈറ്റുകള്‍ എന്നിവയുടെ വില്‍പ്പനയിലും 6.4% കുറവ് വന്നു.

Share this news

Leave a Reply

%d bloggers like this: