PTSB-യിലെ 3% ഓഹരികൾ വിൽക്കാൻ ഐറിഷ് സർക്കാർ

അയര്‍ലണ്ടിലെ പ്രമുഖ ബാങ്കായ Permanent TSB-യില്‍ ഉള്ള സര്‍ക്കാര്‍ ഓഹരികളുടെ 3% വില്‍പ്പനയ്ക്ക്. 2015 ശേഷം ഇതാദ്യമായാണ് ബാങ്കിലെ തങ്ങളുടെ ഷെയറുകള്‍ സര്‍ക്കാര്‍ വില്‍ക്കുന്നത്.

ഐറിഷ് സര്‍ക്കാരിനൊപ്പം ബ്രിട്ടിഷ് ബാങ്കിങ് കമ്പനിയായ NatWest-ഉം 3% ഓഹരികള്‍ വില്‍ക്കുന്നുണ്ട്. 33 മില്യണ്‍ ഷെയറുകളാണ് ഇത്തരത്തില്‍ വിറ്റഴിക്കുക.

ധനകാര്യവകുപ്പിന്റെ പേരിലാണ് PTSB-യിലെ ഓഹരികള്‍ സര്‍ക്കാര്‍ വാങ്ങിയിരിക്കുന്നത്. 3% ഓഹരികള്‍ വിറ്റഴിച്ചാലും കമ്പനിയുടെ 59.4% ഓഹരികള്‍ ധനകാര്യവകുപ്പിന്റെ പേരിലുണ്ട്. NatWest-ന് 13.6% ഓഹരികളാണ് PTSB-യില്‍ ഉള്ളത്.

അയര്‍ലണ്ടിലെ മൂന്നാമത്തെ വലിയ മോര്‍ട്ട്‌ഗേജ് വിതരണ ബാങ്കാണ് PTSB. 2011-ലാണ് PTSB-യെ ദേശസാല്‍ക്കരിച്ചത്. ആഗോളസാമ്പത്തിക മാന്ദ്യത്തെ അയര്‍ലണ്ടില്‍ അതിജീവിച്ച മൂന്ന് ആഭ്യന്തര ബാങ്കുകളില്‍ ഏറ്റവും ചെറുതുമാണ് PTSB.

നേരത്തെ ബാങ്കില്‍ 99.2% ഓഹരികളുണ്ടായിരുന്ന സര്‍ക്കാര്‍, 2015-ല്‍ അത് 75% ആക്കി കുറച്ചിരുന്നു. ഐറിഷ് വിപണിയില്‍ നിന്നും Ulster Bank പിന്‍വാങ്ങിയതോടെ, അവരില്‍ നിന്നും 7.6 ബില്യണ്‍ യൂറോ വരുന്ന ലോണുകളും, സ്വത്തുക്കളും PTSB ഏറ്റെടുത്തിരുന്നു. ഈ ഇടപാടില്‍ NatWest 17% ഓഹരികള്‍ വാങ്ങി. ഇതോടെ സര്‍ക്കാരിന്റെ ഓഹരിപങ്കാളിത്തം 62% ആയി കുറയുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: