അയർലണ്ടിലെ വീടുകൾക്ക് ഒരു വർഷത്തിനിടെ 17% ആവശ്യക്കാർ വർദ്ധിച്ചു; ഏറ്റവും ഡിമാൻഡ് ഇവിടങ്ങളിൽ

അയര്‍ലണ്ടിലെ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഒരു വര്‍ഷത്തിനിടെ 17% വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പുതിയ വീടുകള്‍ക്കുള്ള ഡിമാന്‍ഡ് 114% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. 2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം.

ഡബ്ലിനെ മാത്രം പരിശോധിക്കുമ്പോള്‍, വീടുകളുടെ ഡിമാന്‍ഡ് 34% ആണ് വര്‍ദ്ധിച്ചത്. രാജ്യത്തെ 26 കൗണ്ടികളില്‍ 18 എണ്ണത്തിലും ഡിമാന്‍ഡ് വര്‍ദ്ധിച്ചു.

പുതിയ വീടുകള്‍ക്ക് Meath-ല്‍ 29%, Limerick, Offaly എന്നിവിടങ്ങളില്‍ 26% വീതം, Louth-ല്‍ 25% എന്നിങ്ങനെയാണ് ഒരു വര്‍ഷത്തിനിടെ ആവശ്യക്കാര്‍ വര്‍ദ്ധിച്ചത്.

400,000 മുതല്‍ 600,000 യൂറോ വരെ വിലയുള്ള വീടുകളുടെ ഡിമാന്‍ഡാണ് ഏറ്റവുമധികം വര്‍ദ്ധിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 38% വര്‍ദ്ധനയാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുന്നത്.

400,000- 500,000 യൂറോയ്ക്കുള്ളില്‍ വിലവരുന്ന വീടുകളുടെ ഡിമാന്‍ഡ് 18 മടങ്ങ് വര്‍ദ്ധിച്ചതായി Daft.ie പറയുന്നു. 500,000 യൂറോയില്‍ താഴെ ആദ്യമായി പുതിയ വീട് വാങ്ങുന്നവര്‍ക്ക് help-to-buy പദ്ധതി പ്രകാരം സഹായം ലഭിക്കുമെന്നതിനാലാകാം ഇതെന്നാണ് നിഗമനം.

നഗരങ്ങളില്‍ ഡബ്ലിന് പുറമെ ലിമറിക്കില്‍ 26%, കോര്‍ക്കില്‍ 13%, ഗോള്‍വേയില്‍ 9% എന്നിങ്ങനെ വീടുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് നിലവിലെ വീടുകളുടെ നിര്‍മ്മാണനിരക്ക്, ഈ ഡിമാന്‍ഡിനെ തൃപ്തിപ്പെടുത്തുന്ന അത്രയും ഇല്ലെന്ന് Daft.ie മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വീടുകളുടെ ലഭ്യത അടിയന്തരമായി വര്‍ദ്ധിപ്പിക്കണമെന്നും വിദഗദ്ധര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: