മോർട്ട്ഗേജ്, ലോൺ, ക്രെഡിറ്റ് കാർഡ് കടം കാരണം ബുദ്ധിമുട്ടുകയാണോ? സഹായം ഇവിടെ

അയര്‍ലണ്ടില്‍ മോര്‍ട്ട്‌ഗേജ്, ലോൺ, ക്രെഡിറ്റ് കാര്‍ഡ് തുക മുതലായവ തിരിച്ചടയ്ക്കാന്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാനായി പുതിയ വെബ്‌സൈറ്റ്. The Banking and Payments Federation, Money Advice Budgeting Service (MABS) എന്നിവര്‍ സംയുക്തമായാണ് പുതിയ വെബ്‌സൈറ്റായ DealingWithDebt.ie ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ജൂലൈ മുതല്‍ ഏഴ് തവണ പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത് കാരണം മോര്‍ട്ട്‌ഗേജ് എടുത്തവര്‍ അത് തിരിച്ചടയ്ക്കാന്‍ വിഷമിക്കുന്ന സാഹചര്യമുണ്ട്. ട്രാക്കര്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തവരെയാണ് ഇത് കൂടുതലായി ബുദ്ധിമുട്ടിലാക്കുന്നത്.

പലരും പണം തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത് കാരണം ബാങ്കില്‍ നിന്നും, മോര്‍ട്ട്‌ഗേജ് നല്‍കിയ ധനകാര്യസ്ഥാപനത്തില്‍ നിന്നുമുള്ള ഫോണ്‍ കോളുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് പ്രശ്‌നത്തിന് പരിഹാരമാകുന്നില്ലെന്ന് MABS ദേശീയ വക്താവ് Michelle O’Hara പറഞ്ഞു.

ഈ സാഹചര്യത്തില്‍ പെട്ട് വിഷമിക്കുന്നവരെ സഹായിക്കാനായാണ് പുതിയ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ എന്തെല്ലാമാണ് ചെയ്യാന്‍ സാധിക്കുകയെന്ന് ഘട്ടം ഘട്ടമായി വ്യക്തമാക്കിത്തരാന്‍ വെബ്‌സൈറ്റ് സഹായിക്കും.

മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച്, ഇത് പരിഹരിക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ DealingWithDebt.ie വഴി അറിയാന്‍ സാധിക്കും. ചിലപ്പോള്‍ ചെറിയ കാലയളവിലേയ്‌ക്കോ, മറ്റ് ചിലപ്പോള്‍ ദീര്‍ഘകാലത്തേയ്‌ക്കോ ആശ്വാസമാകുന്ന തരത്തിലാകും ഈ മാര്‍ഗ്ഗങ്ങള്‍.

Share this news

Leave a Reply

%d bloggers like this: