മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി അന്തരിച്ചു

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണി അന്തരിച്ചു. 1936 സെപ്റ്റംബര്‍ 29-ന് മിലാനില്‍ ജനിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം ഇറ്റലിയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയുമാണ്.

1994 മുതല്‍ 2011 വരെ നാല് തവണയാണ് ബെര്‍ലുസ്‌കോണി ഇറ്റലിയെ നയിച്ചത്. മിലാനിലെ ആശുപത്രിയില്‍ വച്ച് 86-ആം വയസിലാണ് അന്ത്യം.

രാഷ്ട്രീയത്തിന് പുറമെ മാധ്യമരംഗം, ഫുട്‌ബോള്‍ തുടങ്ങി വിവിധ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നു ശതകോടീശ്വരനും, വ്യവസായിയും കൂടിയായിരുന്ന ബെര്‍ലുസ്‌കോണി. 1986 മുതല്‍ 2017 വരെ യൂറോപ്പില്‍ പ്രശ്‌സതമായ ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എസി മിലാന്‍ ബെര്‍ലുസ്‌കോണിയുടെ ഉടമസ്ഥതയിലായിരുന്നു. ഫോര്‍സ ഇറ്റാലിയ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായിരുന്നു അദ്ദേഹം.

അഴിമതി, ടാക്‌സ് വെട്ടിപ്പ്, ലൈംഗികാരോപണം തുടങ്ങി നിരവധി വിവാദങ്ങള്‍ നേരിട്ടയാളുമായിരുന്നു ബെര്‍ലുസ്‌കോണി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ മിലാനിലെ സാന്‍ റഫേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2020-ലും 2021-ലും കോവിഡ് ബാധിതനായി അദ്ദേഹത്തിന് ആശുപത്രിവാസം വേണ്ടിവന്നിരുന്നു. ഇതിന് പുറമെ ഹൃദ്രോഗി കൂടിയായിരുന്ന ബെര്‍ലുസ്‌കോണിക്ക്, ബ്ലഡ് കാന്‍സറും ബാധിച്ചിരുന്നു. അതേസമയം ജീവന് ഭീഷണിയുള്ള തരത്തിലല്ല കാന്‍സര്‍ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: