ബ്രിട്ടീഷുകാരാൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഡബ്ലിനിലെ പാലം ഇനിമുതൽ Bloody Sunday Bridge എന്ന് അറിയപ്പെടും

ഡബ്ലിനിലെ Clonliffe Bridge/Russell Street Bridge ഇനിമുതല്‍ Bloody Sunday Bridge എന്നറിയപ്പെടും. 1920 നവംബര്‍ 21-ന് RIC/Auxiliaries/Black and Tans എന്നിവര്‍ ചേര്‍ന്ന് 14 സാധാരണ പൗരന്മാരെ കൊലപ്പെടുത്തിയതിന്റെ സ്മാരകമായാണ് പാലത്തിന് ഔദ്യോഗികമായി പുതിയ പേര് നല്‍കുന്നത്. അയര്‍ലണ്ടിലെ ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ കീഴിലുള്ള പോലീസ് സേനയായിരുന്നു RIC/Auxiliaries/Black and Tans.

കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായവോട്ടെടുപ്പ് നടക്കുകയായിരുന്നു.

അതേസമയം പാലത്തിന്റെ പേര് മാറ്റുന്നതിനെതിരെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അംഗവും, സോഷ്യല്‍ ഡെമോക്രാറ്റ് കൗണ്‍സിലറുമായ Mary Callaghan അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. Callaghan-ന്റെ മുത്തച്ഛനും സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പാലത്തിന് ഈ പേര് നല്‍കുന്നത് പുനഃചിന്തിക്കണമെന്നാണ് എതിരഭിപ്രായം നടത്തിയവര്‍ ആവശ്യപ്പെട്ടത്. Remembrance Bridge എന്നോ 14 എന്നോ പേര് നല്‍കാമെന്നായിരുന്നു ഇവരുടെ നിര്‍ദ്ദേശം.

റോയല്‍ കനാലിന് കുറുകെയാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 2020 നവംബര്‍ 10-ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് പാലത്തിന്റെ പേര് മാറ്റി Bloody Sunday Bridge എന്നാക്കണമെന്ന് നിര്‍ദ്ദേശം വരുന്നത്.

ആദ്യം കൊല ചെയ്യപ്പെട്ട William ‘Perry’ Robinson, Jerome O’Leary എന്നിവര്‍ പാലത്തില്‍ നിന്നുള്ള വെടിയേറ്റാണ് മരിച്ചത്.

പേര് മാറ്റല്‍ നിര്‍ദ്ദേശം Arts, Culture, Leisure & Recreation Strategic Policy Committee പരിഗണിച്ച ശേഷം Commemorations & Naming Committee-ക്ക് വിടുകയും, പിന്നീട് പൊതുജനാഭിപ്രായം ക്ഷണിക്കുകയും ചെയ്തു. പാലത്തിന് ഇതുവരെ ഓദ്യോഗികമായി ഒരു പേരില്ല എന്ന് Commemorations & Naming Committee കണ്ടെത്തിയിരുന്നു.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ Commemorative Naming (adopted by the Council on June 12, 2017) നയപ്രകാരം, പൊതു ഇടങ്ങള്‍, സ്ഥാപനങ്ങള്‍ മുതലായവയുടെ പേര് മാറ്റുന്നതിന് പൊതുജനങ്ങളുടെ അഭിപ്രായം തേടണം.

ഓണ്‍ലൈനായി നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ പങ്കെടുത്ത 969 പേരില്‍ 450 പേര്‍ പേര് മാറ്റുന്നതിന് സമ്മതമറിയിച്ചപ്പോള്‍, 513 പേര്‍ എതിര്‍ത്തു. ശേഷം വീണ്ടും Commemorations & Naming Committee പേര് മാറ്റല്‍ നിര്‍ദ്ദേശം പരിഗണിക്കുകയും, നയപ്രകാരം അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും പേര് മാറ്റുന്നതനോട് യോജിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: