അയർലണ്ടിൽ നഴ്‌സുമാർ നേരിടുന്ന ടാക്സ് പ്രശ്നങ്ങൾ; ഷിജുമോൻ ചാക്കോ നയിക്കുന്ന ടാക്സ് വർക്ക്ഷോപ്പ് ജൂൺ 16-ന്

ബാലിനസ്‌ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയായ BICC-യും അയർലണ്ടിലെ പ്രശസ്ത ടാക്സ് കൺസൾട്ടന്റും മലയാളിയുമായ ഷിജുമോൻ ചാക്കോയും ചേർന്ന് നടത്തുന്ന ടാക്സ് വർക്ക്ഷോപ്പ് ജൂൺ 16-ന്.

‘TAX CHALLENGES FACED BY MIGRANT NURSES: NAVIGATING FINANCIAL IMPLICATIONS AND OPPORTUNITIES’ എന്ന വിഷയത്തിൽ ഈ മാസം 16-നു മൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വൈകിട്ട് 6 മണി മുതൽ 7.30 വരെ വർക്ക്ഷോപ്പ് നടത്തപ്പെടുന്നത്.

കുടിയേറ്റ മലയാളികളായ നമ്മൾക്കോരോരുത്തർക്കും അയർലണ്ടിലെ ടാക്സ് രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും, അതോടൊപ്പം ഫയലിംഗ് ചെയ്യുമ്പോൾ നമ്മൾ എടുക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും അന്നേ ദിവസം ഷിജുമോൻ ചാക്കോ വിശദമായി സംവദിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യം.

Share this news

Leave a Reply

%d bloggers like this: