ഡബ്ലിനിലെ ഇന്ത്യൻ എംബസിയിൽ ഇന്റേൺഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ വൊളന്ററി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. വിദേകാര്യമന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവയുടെ പ്രവര്‍ത്തനം എത്തരത്തിലാണെന്ന് മനസിലാക്കാനും, ഭാവിയില്‍ പഠനത്തിനും, ജോലി തേടുമ്പോഴും ഉപകാരപ്രദമാകുന്നതുമാണ് ഈ ഇന്റേണ്‍ഷിപ്പ്.

യോഗ്യത

ഇന്ത്യന്‍ പൗരത്വമുള്ളവര്‍, OCI കാര്‍ഡ് ഉള്ളവര്‍, വിദേശപൗരന്മാര്‍ എന്നിവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.

ഡിഗ്രി യോഗ്യത ഉള്ളവര്‍ വേണം അപേക്ഷിക്കാന്‍. അതേസമയം അഞ്ച് വര്‍ഷത്തെ ഡിഗ്രി കോഴ്‌സിന് ചേര്‍ന്ന് മൂന്ന് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പഠനത്തില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍, റിസര്‍ച്ച് സ്‌കോളര്‍മാര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷകര്‍ നന്നായി ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

ഇന്റേണ്‍ഷിപ്പ് കാലം

ഈ വര്‍ഷം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാവുന്ന ഇന്റേണ്‍ഷിപ്പ് ആറ് മാസക്കാലം നീളും.

ഇന്റേണ്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായമൊന്നും ലഭിക്കില്ല. പകരം എംബസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, മറ്റ് സഹായങ്ങളും ലഭിക്കും.

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ നേരിട്ട് എത്തി വേണം ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍. ഒപ്പം റിസര്‍ച്ച്, റിപ്പോര്‍ട്ട് തയ്യാറാക്കല്‍, വികസവപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കല്‍ തുടങ്ങി എംബസി നല്‍കുന്ന ജോലികള്‍ ചെയ്യേണ്ടിവരും.

പൂരിപ്പിച്ച അപേക്ഷകള്‍ താഴെ പറയുന്ന വിലാസത്തില്‍ തപാലില്‍ അയയ്ക്കുകയോ, hoc.dublin@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ‘Application for the position of Intern’ എന്ന് സബ്ജക്ടായി വച്ച് അയയ്ക്കുകയോ ചെയ്യുക. അപേക്ഷാ ഫോം താഴെ നൽകിയിരിക്കുന്ന എംബസി വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

Head of Chancery, Embassy India, 69, Merrion Road, Ballsbridge, Dublin-4 (D04 ER85)

അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി: ജൂണ്‍ 23, 2023.

കൂടുതല്‍ വിവരങ്ങള്‍ക്കും, ഫോം ഡൌൺലോഡ് ചെയ്യാനും: https://www.indianembassydublin.gov.in/page/internship-opportunity-at-the-embassy/

Share this news

Leave a Reply

%d bloggers like this: