അയർലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങളിൽ ഉടനീളം 20% ഡിസ്‌കൗണ്ട്; ചെറുപ്പക്കാർക്ക് 50%

അയര്‍ലണ്ടിലുടനീളം പൊതുഗതാഗത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകളില്‍ 20% കുറവ് വരുത്തി സര്‍ക്കാര്‍. ജൂനിയര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ Jack Chambers, ഫേസ്ബുക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

പതിറ്റാണ്ടുകള്‍ക്കിടെ എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നത് ഇതാദ്യമാണെന്ന് മന്ത്രി അവകാശപ്പെട്ടു.

പുതിയ തീരുമാനപ്രകാരം 19-നും 23-നും ഇടയില്‍ പ്രായമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ 50% ഡിസ്‌കൗണ്ട് ലഭിക്കും.

ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ 41 പുതിയ റെയില്‍ കാറുകളും, 120 പുതിയ ബസ്സുകളും അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനത്തില്‍ ചേര്‍ക്കപ്പെടുമെന്ന് മന്ത്രി Chambers പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: