അയർലണ്ടിലെ റോഡുകളിൽ ടോൾ നിരക്കുകൾ കൂടി; പുതുക്കിയ ടോൾ ഇങ്ങനെ

ജൂലൈ 1 മുതല്‍ രാജ്യത്ത് ടോള്‍ നിരക്കില്‍ വര്‍ദ്ധന. നേരത്തെ പ്രഖ്യാപിച്ച വര്‍ദ്ധന അര്‍ദ്ധരാത്രിയോടെ നിലവില്‍ വന്നു.

രാജ്യത്തെ ഒമ്പത് ടോള്‍ റോഡുകളെയാണ് നിരക്ക് വര്‍ദ്ധന ബാധിക്കുക. ഇതില്‍ എട്ടെണ്ണം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്നതും, ഒരെണ്ണം M50-യുമാണ്. Transport Infrastructure Ireland (TII) ആണ് നിരക്ക് വര്‍ദ്ധന പ്രഖ്യാപിച്ചത്.

Dublin Port Tunnel-ല്‍ ടോള്‍ നിരക്ക് വര്‍ദ്ധനയില്ല.

M1, M7, M8, N6, Limerick Tunnel എന്നിവിടങ്ങളില്‍ 10 സെന്റ് വര്‍ദ്ധിച്ച് 2.10 യൂറോയാണ് പുതിയ ടോള്‍ നിരക്ക്.

M3-യിലും 10 സെന്റ് വര്‍ദ്ധിച്ച് ടോള്‍ നിരക്ക് 1.60 യൂറോ ആയി. M4-ല്‍ വര്‍ദ്ധിച്ചത് 20 സെന്റ് ആണ്. പുതിയ നിരക്ക് 3.20 യൂറോ.

ടാഗുകളില്ലാതെ M50 വഴി യാത്ര ചെയ്യുന്ന കാറുകള്‍ക്ക് ഇനിമുതല്‍ 30 സെന്റ് അധികമായി നല്‍കേണ്ടിവരും. അതായത് 3.50 യൂറോ. വീഡിയോ അക്കൗണ്ട്‌സ് ഉള്ള കാറുകള്‍ക്ക് 20 സെന്റ് വര്‍ദ്ധിച്ച് പുതിയ ടോള്‍ നിരക്ക് 2.90 യൂറോ ആയിട്ടുണ്ട്. ടാഗുകള്‍ ഉള്ള കാറുകള്‍ക്ക് 2.30 യൂറോ ആണ് M50-യിലെ പുതിയ നിരക്ക്; വര്‍ദ്ധന 20 സെന്റ്.

ജീവിതച്ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആറ് മാസമായി ടോള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: