അയർലണ്ടിന്റെ ദേശീയ കടത്തിൽ 11 ബില്യന്റെ കുറവ്; 2019-നു ശേഷം ഇതാദ്യം

അയര്‍ലണ്ടിന്റെ ദേശീയ കടം 2019-ന് ശേഷം ഇതാദ്യമായി കുറഞ്ഞു. 2022-ല്‍ ദേശീയ കടത്തില്‍ 11 ബില്യണ്‍ യൂറോയുടെ കുറവ് വന്നതായാണ് National Treasury Management Agency (NTMA)-യുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2014-ന് ശേഷം കടത്തില്‍ ഇത്രയും വലിയ കുറവ് സംഭവിക്കുന്നതും ആദ്യമായാണ്.

നിലവില്‍ രാജ്യത്തിന്റെ ആകെ ദേശീയകടം 225 ബില്യണ്‍ യൂറോയാണ്. 2030-ഓടെ ഇത് 200 ബില്യണിലും താഴുമെന്നാണ് പ്രതീക്ഷയെന്ന് NTMA തലവനായ Frank O’Connor പറഞ്ഞു.

NTMA കൈക്കൊണ്ട നിയന്ത്രണ നടപടികളാണ് കടം 11 ബില്യണ്‍ കുറയാന്‍ കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബാങ്ക് പലിശനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അത് വലിയരീതിയില്‍ ബാധിക്കാതെ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ സാധിച്ചു. വരുംവര്‍ഷങ്ങളില്‍ വലിയ രീതിയില്‍ കടം വാങ്ങേണ്ട സാഹചര്യം അയര്‍ലണ്ടിനുണ്ടാകില്ലെന്നും അദ്ദേഹംവ്യക്തമാക്കി.

2024 വരെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായ വളര്‍ച്ച പ്രാപിക്കുന്നത് തുടരുമെന്ന് കഴിഞ്ഞയാഴ്ചത്തെ Economic and Social Research Institute’s (ESRI) റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: