ഡോണഗലിൽ പിസാ ഷെഫിന്റെ തലയിടിച്ച് പൊട്ടിച്ച പ്രതിക്ക് അഞ്ച് വർഷം തടവ്

ഒന്നിലധികം പേരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച 19-കാരനെ തടവിന് ശിക്ഷിച്ച് കോടതി. John McGinley എന്ന 19-കാരനെയാണ് ഇരുമ്പ് ദണ്ഡുപയോഗിച്ച് പിസാ ഷെഫിന്റെ തലയടിച്ച് പൊട്ടിച്ചതടക്കമുള്ള കുറ്റങ്ങള്‍ക്ക് അഞ്ച് വര്‍ഷം നാല് മാസം ജയില്‍ശിക്ഷ അനുഭവിക്കാന്‍ Letterkenny Circuit Court വിധിച്ചത്.

ഇയാള്‍ ആക്രമിച്ച പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ആജീവനാന്തം പാടുകള്‍ അവശേഷിക്കുന്ന തരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ആരും മരിക്കാതിരുന്നതെന്ന് ജഡ്ജ് John Aylmer, വിചാരണയ്ക്കിടെ പറഞ്ഞു.

Donegal-ലെ Letterkenny-യിലുള്ള Ard Loan എസ്‌റ്റേറ്റില്‍ വച്ചാണ് പ്രതി, Shidalan Rahaman എന്ന് പേരുള്ള പിസാ ഷെഫിനെ പത്ത് തവണ ഇരുമ്പ് ദണ്ഡുപയോഗിച്ച് അടിച്ചത്. നിലത്ത് വീണ ഇദ്ദേഹത്തെ രക്ഷിക്കാന്‍ ആരും തയ്യാറായതുമില്ല. 2022 മാര്‍ച്ച് 13-നായിരുന്നു സംഭവം. മറ്റൊരാളെ ബോട്ടില്‍ കൊണ്ട് ആക്രമിച്ച പ്രതി, മറ്റൊരാളെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഷെഫിനെ ആക്രമിച്ചതിന് പുറമെ ഈ രണ്ട് കേസിലും, Letterkenny-യില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ലോറിക്ക് 7,500 യൂറോയുടെ നാശനഷ്ടമുണ്ടാക്കിയ കേസിലും John McGinley കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.

ആക്രമണം, കൊള്ള, നാശനഷ്ടമുണ്ടാക്കല്‍, കത്തി കൈവശം വയ്ക്കല്‍, ഗതാഗതനിയമലംഘനം എന്നിങ്ങനെ 22 കേസുകളില്‍ ഇയാള്‍ നേരത്തെ പ്രതിയാണ്.

13-ആം വയസില്‍ സ്‌കൂളില്‍ നിന്ന് പുറത്തായ പ്രതി, പിന്നീട് കഞ്ചാവും, മയക്കുമരുന്നും ഉപയോഗിക്കാന്‍ തുടങ്ങിയതും, ഇവയ്ക്ക് അടിമപ്പെട്ടതുമാണ് അക്രമകാരിയായി മാറാന്‍ കാരണമായത്.

ജയിലില്‍ ഇയാള്‍ക്ക് മയക്കുമരുന്നുപയോഗം നിര്‍ത്താനുള്ള ചികിത്സ നല്‍കും.

Share this news

Leave a Reply

%d bloggers like this: