വെക്സ്ഫോർഡിൽ കാറുകൾക്ക് തീപിടിച്ചു; ഹോട്ടൽ ഒഴിപ്പിച്ചു

നിര്‍ത്തിയിട്ട കാറുകള്‍ക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് വെക്‌സ്‌ഫോര്‍ഡിലെ ഹോട്ടല്‍ ഒഴിപ്പിച്ചു. New Ross-ലുള്ള Brandon House Hotel-ന് സമീപത്തെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കാണ് ബുധനാഴ്ച രാവിലെ 11.20-ഓടെ തീപിടിച്ചത്. തുടര്‍ന്ന് ഹോട്ടലിലുണ്ടായിരുന്നവരെ അടിയന്തരമായി ഒഴിപ്പിച്ചു.

അടിയന്തരരക്ഷാസേനയും, ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു.

കാറുകളിലൊന്നിന് തീപിടിക്കുകയും, അത് മറ്റുള്ളവയിലേയ്ക്ക് പടരുകയും ചെയ്യുകയായിരുന്നുവെന്ന് ഫയര്‍ സര്‍വീസ് വ്യക്തമാക്കി. രണ്ട് കാറുകള്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയും, ഒരെണ്ണത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. മറ്റൊരു കാറിനും ചെറിയ കേടുപാടുകളുണ്ട്.

തീ പിടിക്കാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്ന് പറഞ്ഞ ഗാര്‍ഡ, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അറിയിച്ചു. സംഭവത്തെ പറ്റി എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: