ഗോൾവേയിലും കോർക്കിലും പുതിയ സ്റ്റോറുകൾ തുറന്ന് Aldi; 60 പേർക്ക് ജോലി

ഗോള്‍വേയിലും, കോര്‍ക്കിലും പുതിയ സ്റ്റോറുകള്‍ തുറക്കുക വഴി 60 പേര്‍ക്ക് തൊഴില്‍ നല്‍കി Aldi. 18 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തിയാണ് ഗോള്‍വേയിലെ Athenry-യിലും കോര്‍ക്കിലെ Kanturk-ലും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പുതിയ സ്റ്റോറുകള്‍ സ്ഥാപിച്ചത്.

Kanturk-ലെ സ്‌റ്റോര്‍, കോര്‍ക്ക് കൗണ്ടിയിലെ Aldi-യുടെ 26-ാം ഷോപ്പാണ്. ഇവിടെ 30 സ്ഥിരജോലികളാണ് സൃഷ്ടിക്കപ്പെട്ടത്. പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിച്ച ഈ സ്‌റ്റോറില്‍ ഗ്രീന്‍ ഇലക്ട്രിസ്റ്റി, സോളാര്‍ പാനലുകള്‍ എന്നിവയുണ്ട്.

രണ്ട് സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ അയര്‍ലണ്ടിലുള്ള ആകെ Aldi സ്‌റ്റോറുകളുടെ എണ്ണം 160 ആയി. ഈ വര്‍ഷം മാത്രം അഞ്ച് സ്‌റ്റോറുകളാണ് തുറന്നത്. രാജ്യത്ത് Aldi-യില്‍ ജോലി ചെയ്യുന്നവരുടെ ആകെ എണ്ണം 4,650 ആണ്,

Share this news

Leave a Reply

%d bloggers like this: