ന്യൂയോർക്ക് ബീച്ചുകളിൽ സ്രാവിന്റെ ആക്രമണം; നിരീക്ഷണം ശക്തമാക്കി അധികൃതർ

ന്യൂയോര്‍ക്കില്‍ മനുഷ്യര്‍ക്ക് നേരെയുണ്ടായ സ്രാവുകളുടെ ആക്രമണത്തെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്കാണ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ബീച്ചുകളില്‍ വച്ച് സ്രാവിന്റെ കടിയേറ്റത്. തുടര്‍ന്ന് അധികൃതര്‍ ഡ്രോണുകളുപയോഗിച്ച് ന്യൂയോര്‍ക്ക് തീരങ്ങളില്‍ നിരീക്ഷണം നടത്തിവരികയാണ്.

വ്യാഴാഴ്ച 10 അടി നീളമുള്ള ഒരു സ്രാവ് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് Long Island-ലെ Robert Moses State Park Beach-ല്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ജൂലൈ 4-നും 50 സ്രാവുകളുടെ കൂട്ടം ഡ്രോണ്‍ ദൃശ്യത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഇവിടം കുറച്ച് സമയത്തേയ്ക്ക് അടച്ചിട്ടിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്രാവുകള്‍ മനുഷ്യരെ ആക്രമിക്കുന്നത് അപൂര്‍വ്വമായിരുന്നു. എന്നാല്‍ ഈയിടെയായി ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 8 പേരെയാണ് Long Island-ലെ ബീച്ചുകളില്‍ വച്ച് സ്രാവുകള്‍ ആക്രമിച്ചത്.

സ്രാവുകളുടെ കടിയേറ്റുള്ള മുറിവുകള്‍ ഗുരുതരമല്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

അതേസമയം സ്രാവുകളെ കൂടുതലായി കാണപ്പെടുന്നത് ജലം ശുദ്ധമാണെന്നതിന്റെ ലക്ഷണമാണെന്നാണ് ചിലര്‍ പറയുന്നത്. ശുദ്ധജലത്തില്‍ കൂടുതലായി മത്സ്യങ്ങള്‍ എത്തുന്നതാണ് പിന്നാലെ സ്രാവുകളും എത്താന്‍ കാരണം. മത്സ്യങ്ങള്‍ തീരത്തേയ്ക്ക് നീങ്ങുമ്പോള്‍ അവയെ പിടിക്കാനായി സ്രാവുകളും വരുന്നു.

യുഎസില്‍ സ്രാവിന്റെ ആക്രമണങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഫ്‌ളോറിഡയിലാണ്. 2022-ല്‍ ഇത്തരം 16 സംഭവങ്ങളാണ് ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: