മഴയും കൊടുങ്കാറ്റും ശ്രദ്ധിക്കുക! അയർലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ വാണിങ്

മോശം കാലാവസ്ഥയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ വാണിങ്. ഞായറാഴ്ചയായതിനാല്‍ ആളുകള്‍ ഉല്ലാസത്തിനും ഷോപ്പിങ്ങിനും മറ്റുമായി പുറത്തിറങ്ങുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അപകടമുണ്ടായേക്കാം.

ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റും മഴയും ഉണ്ടായേക്കാമെന്ന സാധ്യതയെത്തുടര്‍ന്ന് Clare, Tipperary, Waterford, Galway, Kilkenny, Laois, Offaly എന്നിവിടങ്ങളില്‍ ഇന്ന് (ഞായര്‍) രാവിലെ 7.35 മുതല്‍ പകല്‍ 11 മണിവരെ യെല്ലോ വാണിങ് നിലനില്‍ക്കുന്നുണ്ട്. മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.

റോഡിലെ കാഴ്ച മങ്ങുമെന്നതിനാല്‍ ഡ്രൈവ് ചെയ്യുന്നവര്‍ അതീവജാഗ്രത പുലര്‍ത്തുകയും, ടയര്‍ തെന്നിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ വേഗം കുറച്ച് മാത്രം വാഹനമോടിക്കുകയും ചെയ്യണം.

Cavan, Donegal, Monaghan, Clare, Connacht എന്നീ പ്രദേശങ്ങളിലും ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 8 മണി വരെ യെല്ലോ വാണിങ് ഉണ്ട്. കനത്ത മഴ, ഇടിമിന്നലോട് കൂടിയ കൊടുങ്കാറ്റ് എന്നിവ യാത്രകള്‍ ദുഷ്‌കരമാക്കും. വെള്ളപ്പൊക്കവും ഉണ്ടായേക്കാം. കാഴ്ച ശരിയാകാത്തതും, റോഡിലെ വെള്ളവും കാരണം അപകടസാധ്യത ഏറുമെന്നതിനാല്‍ ഡ്രൈവ് ചെയ്യുന്നവര്‍ അതീവജാഗ്രത പുലര്‍ത്തുക.

Share this news

Leave a Reply

%d bloggers like this: