ഐറിഷ് ടെലിവിഷൻ താരത്തിന്റെ ഡബ്ലിനിലെ വീട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

ഐറിഷ് മോഡലും, ടെലിവിഷന്‍ അവതാരകയുമായ വോഗ് വില്യംസിന്റെ ഡബ്ലിനിലെ വീട് വില്‍പ്പനയ്ക്ക്. ഭര്‍ത്താവ് സ്‌പെന്‍സര്‍ മാത്യൂസിനും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിച്ചിവരുന്ന Thormanby Road-ലെ വീട് 1.3 മില്യണ്‍ യൂറോയ്ക്കാണ് വോഗ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. Howth പ്രദേശത്തെ പുതിയ വീട്ടിലേയ്ക്ക് മാറാന്‍ തീരുമാനിച്ചതോടെയാണ് വില്‍പ്പന.

My Therapist Ghosted Me എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തയാണ് വോഗ് വില്യംസ്. ഹാസ്യതാരമായ Joanne McNally-ക്കൊപ്പമാണ് ഇവര്‍ പരിപാടി അവതരിപ്പിക്കുന്നത്.

224 സ്‌ക്വയര്‍ മീറ്ററിലായി ‘Kapiti’ എന്ന് പേലുള്ള വീടാണ് 1.3 മില്യണ്‍ യൂറോ നല്‍കിയാല്‍ സ്വന്തമാക്കാവുന്നത്. നാല് ബെഡ്‌റൂം സൗകര്യമുള്ള വീടിന് എ3 എനര്‍ജി റേറ്റിങ്ങുമുണ്ട്. വീടിന് പുറകുവശത്തായുള്ള മനോഹരമായ പൂന്തോട്ടവും, നടുമുറ്റവും വിശ്രമസ്ഥലമായി ഉപയോഗിക്കാം. എന്താ ഒരു കൈ നോക്കുന്നോ?

Share this news

Leave a Reply

%d bloggers like this: