സ്ലൈഗോയിൽ നിന്നും കാണാതായ 22-കാരൻ ഡേവിഡിനെ കണ്ടെത്താൻ സഹായിക്കാമോ?

സ്ലൈഗോയില്‍ നിന്നും കാണാതായ 22-കാരനെ തേടി ഗാര്‍ഡ. സ്ലൈഗോയിലെ Grange-ല്‍ നിന്നും ജൂലൈ 8 ശനിയാഴ്ചയാണ് David Slanina എന്ന യുവാവിനെ കാണാതായത്. വൈകിട്ട് 4.30-ഓടെ വീട്ടില്‍ നിന്നും പുറത്തുപോയ ഇദ്ദേഹം മടങ്ങിയെത്തിയിട്ടില്ല.

6 അടി 2 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, ഡാര്‍ക്ക് ബ്രൗണ്‍ നിറത്തിലുള്ള മുടി, ബ്രൗണ്‍ നിറമുള്ള കണ്ണുകള്‍ എന്നിവയാണ് ഡേവിഡിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍.

കാണാതാകുമ്പോള്‍ ഒരു റണ്ണിങ് ഷോര്‍ട്ട്‌സ്, ടി-ഷര്‍ട്ട്, ട്രെയിനേഴ്‌സ് എന്നിവ ധരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും അറിയാതെ കുടുംബം ആശങ്കയിലാണ്. അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം ഡേവിഡിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഗാര്‍ഡ.

ഡേവിഡ് എവിടെയുണ്ടെന്ന് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം:
Sligo Garda Station on 0719157000
Garda Confidential Line on 1800666111

Share this news

Leave a Reply

%d bloggers like this: