അയർലണ്ടിൽ കൊളസ്‌ട്രോൾ, പ്രഷർ അടക്കം 300 തരം മരുന്നുകൾ സ്റ്റോക്കില്ല; ആശങ്ക ഉയരുന്നു

അയര്‍ലണ്ടില്‍ വേദനസംഹാരികള്‍, കൊളസ്‌ട്രോള്‍ അടക്കം 300-ലധികം മരുന്നുകളുടെ സ്റ്റോക്കില്‍ കുറവ്. തുടര്‍ച്ചയായി ഇത് ഒമ്പതാം മാസമാണ് മരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞുവരുന്നത്. മുന്‍വര്‍ഷം ഇതേ സമയം ഉണ്ടായിരുന്ന സ്‌റ്റോക്കുകളെക്കാള്‍ 81% കുറവാണ് നിലവില്‍ രാജ്യത്തുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ചെറിയ ഡോസില്‍ നല്‍കുന്ന ആസ്പിരിന്‍, കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ആസ്ത്മ ചികിത്സയ്ക്കുള്ള നെബുലൈസിങ് സൊലൂഷന്‍, ശ്വാസകോശ രോഗത്തിനുള്ള (COPD) മരുന്നുകള്‍ എന്നിവയുടെ ലഭ്യത വളരെ കുറഞ്ഞ നിലയിലാണ്.

2023 ജനുവരി മുതല്‍ മാത്രം 95 മരുന്നുകള്‍ക്കാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. ഇതോടെ രാജ്യത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്ന ആകെ മരുന്നുകളുടെ എണ്ണം 307 ആയി ഉയര്‍ന്നു. Azure Pharmaceuticals പുറത്തുവിട്ട Medicine Shortages Index-ലാണ് കണക്കുകള്‍ വ്യക്തമായത്.

ലോകമെങ്ങും കഴിഞ്ഞ വര്‍ഷം 60% ജനങ്ങളും മരുന്നുകളുടെ ദൗര്‍ലഭ്യം കാരണം ബുദ്ധിമുട്ടനുഭവിച്ചവരാണെന്ന് Azure Pharmaceuticals പറയുന്നു. അയര്‍ലണ്ടിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സ്ഥിതി വഷളാകും.

മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കാനായി വിലയില്‍ മാറ്റം വരുത്തുക അടക്കമുള്ള നടപടികള്‍ യു.കെയും, ഭൂരിപക്ഷം ഇയു രാജ്യങ്ങളും കൈക്കൊണ്ടിട്ടുണ്ട്. യു.കെയും മറ്റ് പല ഇയു രാജ്യങ്ങളും നിലവില്‍ അയര്‍ലണ്ട് ചെലവിടുന്നതിനെക്കാള്‍ ഇരട്ടിയോ, പലപ്പോഴും നാലിരട്ടിയോ പണം ചെലവിട്ടാണ് ദൗര്‍ലഭ്യത പരിഹരിക്കുന്നതെന്നും Azure പറയുന്നു.

അയര്‍ലണ്ടില്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന തരത്തില്‍ നിയമം കൊണ്ടുവരുന്നത് പ്രതിസന്ധിക്ക് ആശ്വാസം പകരും. എന്നാല്‍ ഇതുകൊണ്ട് മാത്രം പരിഹാരമുണ്ടാകില്ലെന്നും Azure വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: