RTE അധികശമ്പള വിവാദം; Tubridy-യും ഏജന്റും ഇന്ന് പാർലമെന്റ് കമ്മറ്റികൾക്ക് മുമ്പിൽ ഹാജരാകും

345,000 യൂറോയുടെ അധികശമ്പളവിവാദത്തില്‍ മുന്‍ Late Late Show അവതാരകനായ Ryan Tubridy-യും, അദ്ദേഹത്തിന്റെ ഏജന്റായ Noel Kelly-യും ഇന്ന് രണ്ട് പാര്‍ലമെന്റ് കമ്മറ്റികള്‍ക്ക് മുമ്പാകെ വിശദീകരണം നല്‍കും. കമ്മറ്റിയുടെ നടപടികളില്‍ പരമാവധി സുതാര്യതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി RTE-യുടെ പുതിയ ഡയറക്ടര്‍ ജനറലായ Kevin Bakhurst ഇന്നലെ പറഞ്ഞിരുന്നു. RTE-യില്‍ Tubridy-യുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനം ഇതിന് ശേഷമായിരിക്കും എടുക്കുക.

കമ്മറ്റിയുടെ ചോദ്യം ചെയ്യലിന് ഹാജരാകുന്ന Tubridy-യും ഏജന്റ് Kelly-യും അഭിഭാഷകരെയും ഒപ്പം കൊണ്ടുവരുമെന്നാണ് അറിയുന്നത്. എന്നാല്‍ നിയമപ്രകാരം അഭിഭാഷകര്‍ ഇവര്‍ക്ക് പിന്നിലായി ഇരിക്കേണ്ടിവരും.

2017 മുതല്‍ പറഞ്ഞുറപ്പിച്ചതിലും അധികമായി 345,000 യൂറോ RTE, Tubridy-ക്ക് നല്‍കി എന്നതാണ് വിവാദമായത്. ഇതെത്തുടര്‍ന്ന് ഉത്തരവാദിത്തമേറ്റെടുത്ത് ഡയറക്ടര്‍ ജനറലായ Dee Forbes രാജിവച്ചിരുന്നു.

അതേസമയം നേരത്തെ ധാരണയിലെത്തിയ Renault കമ്പനി പിന്‍വാങ്ങിയതോടെ, അവര്‍ നല്‍കാമെന്നേറ്റ തുക Tubridy-ക്ക് RTE നല്‍കുകയായിരുന്നുവെന്നാണ് Forbes-ന്റെ വിശദീകരണം. അതേസമയം 2021-ന് ശേഷമുള്ള കണക്കാണെന്നും, 2017-ലെ കാര്യങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നും Forbes പറഞ്ഞിരുന്നു.

ഇന്ന് രാവിലെ 11 മണിക്കാണ് Tubridy-യും Kelly-യും RTE ന്യൂസ് ചാനല്‍ ഓഫിസില്‍ Public Accounts Committee-ക്ക് വിശദീകരണം നല്‍കുക. പിന്നീട് 3 മണിക്ക് മീഡിയ കമ്മറ്റിക്ക് മുമ്പിലും ഹാജരാകും.

Share this news

Leave a Reply

%d bloggers like this: