തൊഴിലാളി പണിമുടക്ക്;വാട്ടർഫോർഡിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങും; തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ

തൊഴിലാളി സമരം കാരണം ശുദ്ധമായ കുടിവെള്ള വിതരണം മുടങ്ങുന്നത് മുന്നിൽ കണ്ട് ജനങ്ങൾക്ക് മുന്നറിയിപ്പുമായി വാട്ടർഫോർഡ് സിറ്റി, കൗണ്ടി കൗൺസിലുകൾ. ശുദ്ധജല വിതരണത്തിന് തടസം അനുഭവപ്പെടുമെന്നതിനാൽ ആളുകൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. 1 മിനിറ്റ് നേരം വെള്ളം നന്നായി തിളയ്ക്കണം. ജൂലൈ 13 മുതൽ ആണ് മുന്നറിയിപ്പ്.

താഴെ പറയുന്ന പ്രദേശങ്ങളിലെ ആളുകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിർബന്ധമായും തിളപ്പിച്ചാറ്റിയ ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ:

Waterford City, Tramore, Dunmore East, Passage East, Crooke, Faithlegg, Cheekpoint, Kilmeaden/Butlerstown, Ballyduff, ബാക്കി പരിസര പ്രദേശങ്ങൾ.

സമരം ബാധിക്കുന്ന പൊതുജല വിതരണ പദ്ധതികൾ ചുവടെ:

East Waterford Water Supply Scheme

– Kill/ Ballylaneen Water Supply Scheme

– Stradbally Water Supply Scheme

കുടിക്കുന്നതിനു പുറമെ പല്ലു തേയ്‌ക്കൽ, പാചകം എന്നിവയ്ക്കും തിളപ്പിച്ച ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ. സമരം കാരണം വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാധിക്കില്ലെന്നും, HSE യുമായി ചർച്ച ചെയ്ത ശേഷമാണ് മുന്നറിയിപ്പ് എന്നും അധികൃതർ കൂട്ടിച്ചേർത്തു. വീട്ടിലെ വാട്ടർ ഫിൽറ്റർ ഉപയോഗിച്ചാലും ഈ വെള്ളം ശുദ്ധമാകണമെന്നില്ല. അതിനാൽ തിളപ്പിക്കുക പ്രധാനമാണ്. ചെറിയ കുട്ടികൾക്ക് വെള്ളം തിളപ്പിച്ചാറ്റി നൽകുക.

വെള്ളം തിളപ്പിക്കുന്നതിനു പകരം എന്ന പേരിൽ വരുന്ന കുപ്പിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, അതിൽ കൂടിയ അളവിൽ സോഡിയം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. വേറെ വഴി ഇല്ലെങ്കിൽ മാത്രം അത് ഉപയോഗിക്കാം.

കുളിക്കാനും, ചെടികൾ നനയ്ക്കാനും വെള്ളം നേരിട്ട് ഉപയോഗിക്കാം. അതേസമയം കുട്ടികൾ കുളിക്കുമ്പോൾ വെള്ളം വായിൽ ആകാതെ ശ്രദ്ധിക്കുക. വെള്ളം തിളപ്പിക്കുമ്പോൾ പൊള്ളൽ ഉണ്ടാകാതെയും ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക്:

www.water.ie 

Uisce Éireann Customer Contact Centre: 1800 278 278

Share this news

Leave a Reply

%d bloggers like this: