ഡബ്ലിനിൽ 578 പുതിയ വീടുകൾ നിർമ്മിക്കാൻ സിറ്റി കൗൺസിൽ

ഡബ്ലിനിലെ Inchicore-ല്‍ പുതുതായി 578 വീടുകള്‍ നിര്‍മ്മിക്കാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന് അനുമതി. ഡബ്ലിന്‍ 8-ലെ Emmet Road-ലാണ് സോഷ്യല്‍, അഫോര്‍ഡബിള്‍ എന്നീ രീതികളിലുള്ള വീടുകള്‍ നിര്‍മ്മിക്കുക.

ആകെ വീടുകളില്‍ 76% അഫോര്‍ഡബിള്‍ വീടുകളായിരിക്കും. 24% സോഷ്യല്‍ ഹൗസിങ് രീതിയിലും ആയിരിക്കും. കോസ്റ്റ് റെന്റല്‍ പദ്ധതി വഴി ഇടത്തരം വരുമാനമുള്ളവര്‍ക്കാണ് അഫോര്‍ഡബിള്‍ വീടുകള്‍ മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കപ്പെടുക.

സിംഗിള്‍ ആയി ജീവിക്കുന്നവര്‍, കപ്പിള്‍സ്, ഫാമിലികള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും സൗകര്യപ്രദമാകുന്നതിനായി വിവിധ രീതിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. വീടുകളില്‍ 110 എണ്ണം സ്റ്റുഡിയോസ് ആയിരിക്കും. 172 എണ്ണം സിംഗിള്‍ ബെഡ്ഡും (ഇതില്‍ 17 എണ്ണം ഡ്യുപ്ലക്‌സ് അപ്പാര്‍ട്ട്‌മെന്റുകളാണ്), 250 എണ്ണം രണ്ട് ബെഡ്ഡും, 46 എണ്ണം മൂന്ന് ബെഡ്ഡും സൗകര്യങ്ങളുള്ളവയായിരിക്കും.

വീടുകളുടെ സമീപത്തായി സൂപ്പര്‍മാര്‍ക്കറ്റ്, ലൈബ്രറി, കഫേ, കമ്മ്യൂണിറ്റി ഹബ്ബ് എന്നിവയും നിര്‍മ്മിക്കും. ഇവയ്ക്ക് പുറമെ കാര്‍, ബൈക്ക് പാര്‍ക്കിങ്, പച്ചപ്പ് നിറഞ്ഞ വിശ്രമസ്ഥലം, കുട്ടികളുടെ കളിസ്ഥലം എന്നീ സൗകര്യങ്ങളുമുണ്ടാകും.

Share this news

Leave a Reply

%d bloggers like this: