യൂറോപ്പിന്റെ ഹൊറേബ്‌ ഗാൾവേ സെന്റ്‌ ഏലീയാ ദേവാലയത്തിന്റെ ഇടവകപെരുന്നാൾ ജൂലൈ 21,22 തീയതികളിൽ

യുറോപ്പിന്റെ ഹൊറേബ് എന്നറിയപ്പെടുന്ന ഗാള്‍വേ സെന്റ് ഏലീയാ ദേവാലയത്തിന്റെ ഇടവകപെരുന്നാള്‍ അഭി. അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 21-ന് വൈകിട്ട് 5.45-ന് കൊടിയേറ്റിനെ തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും, പരി. പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവയുടെ അനുസ്മരണവും വചന ശിശ്രൂഷയും, ബഹു. ജോസഫ് ചിറവത്തൂര്‍ അച്ചന്‍ (കുന്നങ്കുളം ഭദ്രാസന സെക്രട്ടറി) നടത്തുന്നു.

ജൂലൈ 22 രാവിലെ 9.30-ന് അഭി. അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമനസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പരി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, ആദ്യഫലശേഖരണം, നേര്‍ച്ച, ലേലം എന്നിവ നടത്തപ്പെടുന്നു.

വിഷന്‍ യൂത്ത് ഇവാന്‍ജലയിസേഷന്റ ഭാഗമായി ‘യൂത്ത്മീറ്റ്’ അഭി. അബ്രഹാം മാര്‍ സ്‌തേഫാനോസ് തിരുമേനിയുമായി യുവജനങ്ങള്‍ ഒത്തു ചേരുന്നു.

എല്ലാ വിശ്വാസികളും പരി. ഏലീയാ പ്രവാചകന്റെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവകക്ക് വേണ്ടി ക്ഷണിക്കുന്നതായി മാനേജിങ്ങ് കമ്മിറ്റി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: