അയർലണ്ട് മലയാളികളുടെ ഓണാഘോഷം ആരവം 2023 സെപ്റ്റംബർ 3 ഞായറാഴ്ച

അയര്‍ലണ്ട് മലയാളികളുടെ ഓണാഘോഷം ‘ആരവം 2023’ സെപ്റ്റംബര്‍ 3 ഞായറാഴ്ച നടത്തപ്പെടുന്നു. Letterkenny-യിലെ Aura Leisure Centre-ല്‍ വച്ച് രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ് ആഘോഷപരിപാടികള്‍.

റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന 24 വ്യത്യസ്തവിഭവങ്ങളോടെയാണ് രുചികരമായ ഓണസദ്യ വിളമ്പുക. സദ്യയ്ക്ക് പുറമെ വടംവലി, ശിങ്കാരി മേളം, കുമ്പളം നോര്‍ത്ത് അവതരിപ്പിക്കുന്ന ലൈവ് ഗാനമേള, ലൈറ്റ് ആന്‍ഡ് സൗണ്ട് അകമ്പടിയോടെയുള്ള മാസ് സ്‌റ്റേജ് ഇവന്റുകള്‍ എന്നിവയാണ് ‘ആരവ’ത്തില്‍ അയര്‍ലണ്ട് മലയാളികളെ കാത്തിരിക്കുന്നത്. എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന രസകരമായ മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടും.

പാസോടുകൂടിയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 യൂറോ (15 വയസിന് മേല്‍), കുട്ടികള്‍ക്ക് 20 യൂറോ (5-15 വയസ്) എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ ഫീസ്. 5 വയസിന് താഴെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
8894 142349
0892 309371
0851 631030
0894 417234

Share this news

Leave a Reply

%d bloggers like this: